കെ.എം.സി.സി ‘സ്നേഹസ്പര്‍ശം’ സമാപിച്ചു
text_fieldsജിദ്ദ: ശറഫിയ്യ കെ.എം.സി.സി സംഘടിപ്പിച്ച ‘സ്നേഹസ്പര്‍ശം 2015’ പരിപാടികള്‍ സമാപിച്ചു. ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളില്‍ ഇഫ്താര്‍, കാന്‍സര്‍ രോഗികള്‍ കഴിയുന്ന തിരുവനന്തപുരം സി.എച്ച് സെന്‍ററില്‍ പെരുന്നാള്‍ വിഭവം, 280 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ റമദാന്‍ കിറ്റ്, അനാഥകളായ പത്ത് പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണം വീതം വിവാഹസഹായം, കാന്‍സര്‍-വൃക്ക രോഗികളായ നൂറോളം പേര്‍ക്ക് പതിനായിരം രൂപ വീതം ചികിത്സ സഹായം തുടങ്ങിയവയാണ് ഇത്തവണ നല്‍കിയത്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ സൗകര്യം കണക്കിലെടുത്ത് പാണക്കാട്, മഞ്ചേരി, കോഴിക്കോട്, കാസര്‍കോഡ്, എറണാകുളം, മണ്ണാര്‍ക്കാട്, കണ്ണൂര്‍, ഇരിക്കൂര്‍, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ് സഹായങ്ങള്‍ കൈമാറിയത്.
റോളക്സ് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംഘാടക സിമിതി ചെയര്‍മാന്‍ നിസാം മമ്പാട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശരീഫ് മഞ്ചേരി സാമ്പത്തിക റിപ്പോര്‍ട് അവതരിപ്പിച്ചു. പയേരി കുഞ്ഞിമുഹമ്മദ്, സി.കെ ശാക്കിര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, ഉമര്‍ അരിപാമ്പ്ര, നാദിര്‍ഷ ആലുവ, ബശീര്‍ ഫറോക്ക്, മമ്മദ് കാടപ്പടി, എം.ടി അഫ്സല്‍, അശ്റഫ് ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
റശീദ് വാഴക്കാട് സ്വാഗതവും സി.സി റസാഖ് നന്ദിയും പറഞ്ഞു. സ്നേഹസ്പര്‍ശം ഭാരവാഹിയായിരുന്ന നാസര്‍ വാവൂരിന്‍െറ സ്മരണക്കായി അവാര്‍ഡ് ഏര്‍പെടുത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.