Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലേക്കുള്ള വിമാന  ടിക്കറ്റ് വാങ്ങി മടങ്ങുന്നതിനിടെ  മലയാളി കുഴഞ്ഞു വീണു മരിച്ചു 

text_fields
bookmark_border

റിയാദ്: നാട്ടില്‍ പോകാനുള്ള വിമാന ടിക്കറ്റുമായി മടങ്ങുന്നതിനിടെ മലയാളി റിയാദില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം പടുപാറയിലെ ലാമിസ് മഹലില്‍ മായിന്‍ ഹാജി-മറിയുമ്മ ദമ്പതികളുടെ മകന്‍ കാഞ്ഞിരാണ്ടി അബൂബക്കര്‍ ഇടുമ്പ  (50) ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറിന് നാട്ടില്‍ പോകാനുള്ള  ടിക്കെറ്റ് വാങ്ങി റൂമിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 25 വര്‍ഷത്തോളമായി സൗദിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്. ഭാര്യ: ബദറുന്നീസ. മക്കള്‍: മഹ്റൂഫ് (ദുബൈ), മഅ്രിഫ, അജ്മല്‍, മര്‍ജാന. മരുമക്കള്‍: മര്‍സിന, ശമീര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, ഫാത്തിമ, അബ്ദുല്ല മുസ്ലിയാര്‍, ആയിഷ, ആമിന, ഹമീദ്, അലി, ഖദീജ. ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സി പ്രവര്‍ത്തകന്‍ ഷാനവാസ് ആറളം നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story