Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൊബൈല്‍ ഫോണ്‍...

മൊബൈല്‍ ഫോണ്‍ കണക്ഷന്  വിരലടയാളം നിര്‍ബന്ധമാക്കി 

text_fields
bookmark_border

റിയാദ്: മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കണമെങ്കില്‍ വിരലടയാളം നിര്‍ബന്ധമാക്കിയതായി സൗദി വാര്‍ത്ത വിനിമയ വകുപ്പ് കമീഷന്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആവശ്യപ്രകാരമാണ് പുതിയ നടപടി. ഇതനുസരിച്ച് വിരലടയാളം രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ ഇനിമുതല്‍ മൊബൈല്‍ സിം കാര്‍ഡ് ലഭിക്കുകയുള്ളൂ. നേരത്തേയുള്ള നിര്‍ദേശമാണിതെങ്കിലും വിരലടയാളം രേഖപ്പെടുത്താനാവശ്യമായ സാങ്കേതിക സംവിധാനം മൊബൈല്‍ കമ്പനികള്‍ക്കില്ലാത്തതിനാലാണ് തീരുമാനം നടപ്പാകാതെ പോയത്. 
മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന്‍െറ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി സൗദി ആഭ്യന്തരമന്ത്രാലയമാണ് വിരലടയാളം രേഖപ്പെടുത്തുന്ന നിയമം നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) സമര്‍പ്പിച്ചാല്‍ മൊബൈല്‍ കണക്ഷന്‍ ലഭിച്ചിരുന്നു. ഈ രീതിയില്‍ സംഘടിപ്പിക്കുന്ന സിം കാര്‍ഡുകള്‍ പല രീതിയിലുള്ള തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച സംഭവങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ഇതേ തുടര്‍ന്നാണ് വിരലടയാളം നിര്‍ബന്ധമാക്കിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മൊബൈല്‍ ദുരുപയോഗം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story