ഗതാഗത നിയമലംഘനത്തിന് ശിക്ഷ ഇളവ് ചെയ്യാനുള്ള ശിപാര്‍ശ തള്ളി
text_fieldsറിയാദ്: ഗതാഗത നിയമലംഘനത്തിന് ശിക്ഷ ഇളവ് ചെയ്യാനുള്ള ശിപാര്‍ ശൂറ കൗണ്‍സില്‍ തള്ളി. സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവു നല്‍കണമെന്ന നിയമത്തിലെ തടവു കാലാവധി മൂന്ന് മാസമായി ചുരുക്കണമെന്നാണ് ശൂറ കൗണ്‍സിലില്‍ നിര്‍ദേശം വന്നത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത് വോട്ടിങിനിട്ട സമിതി ഭൂരിപക്ഷം എതിര്‍ത്തതിനെ തുടര്‍ന്ന് നിര്‍ദേശം തള്ളുകയായിരുന്നു.
ഇതനുസരിച്ച് ഒരു വര്‍ഷത്തിനിടക്ക് മൂന്നാം തവണ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് എന്ന നിയമം മാറ്റമില്ലാതെ തുടരും. ഹജ്ജിന്‍െറ പുണ്യനഗരമായ മിനയുടെ പ്ളാന്‍ വിശദമായ പഠനത്തിന് വിധേയമാക്കണമെന്ന് ഹജ്ജ് മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. മിനയിലെ ഇതര പുണ്യനഗരിയിലെയും ഗതാഗത, താമസ സൗകര്യം, കല്ളേറിന്‍െറ ജംറയിലേക്കും തിരിച്ചുമുള്ള വഴികളുടെ വിശാലത, സൗകര്യം, തീര്‍ഥാടകരെ സംഘമായി കല്ളേറിന് വിടുന്നതിന്‍െറ ശാസ്ത്രീയ രീതി എന്നിവ പൂര്‍ണമായ അവലോകത്തിന് വിധേയമാക്കണം.
തീര്‍ഥാടകര്‍ക്ക് അനുഷ്ഠാനങ്ങള്‍ അനായാസം നിര്‍വഹിക്കാന്‍ ആവശ്യമായ പരിഷ്കരണങ്ങള്‍ വരുത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച സ്ഥലങ്ങളുടെ വ്യാപ്തി സാധ്യമാകുന്നത്ര കുറക്കുക, തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന സ്ഥലവ്യാപ്തി വര്‍ധിപ്പിക്കു എന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ കരമാര്‍ഗം സൗദിയിലത്തെുന്ന തീര്‍ഥാകര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം വര്‍ധിപ്പിക്കണമെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.