വിദേശനയത്തിന് മന്ത്രിസഭയുടെ പിന്തുണ
text_fieldsറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ സ്ഥാനാരോഹണത്തിന് ശേഷമുള്ള ഒരു വര്‍ഷത്തെ നേട്ടങ്ങളും സ്വദേശ, വിദേശ നയങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് അന്താരാഷ്ട്ര തലത്തില്‍ സൗദിയുടെ പ്രതിഛായ വര്‍ധിപ്പിച്ച പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തത്. സ്വദേശ, വിദേശ നയങ്ങള്‍ക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ യോഗം അപലപിച്ചു. ഇറാന്‍െറ മേഖലയിലെ ഇടപെടലിനും സൗദിയുടെ ആഭ്യന്തര വിഷയങ്ങളിലെ പ്രതികരണത്തിനുമെതിരെ ജി.സി.സി രാഷ്ട്രങ്ങളും അറബ്, ഇസ്ലാമിക രാജ്യങ്ങളും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തി. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും സൗഹൃദ രാജ്യങ്ങളുടെ പിന്തുണ തേടുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു. ഡിപ്ളോമാറ്റിക് സ്റ്റഡീസ് സെന്‍റിന് മുന്‍ വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസലിന്‍െറ പേര് നല്‍കാന്‍ തീരുമാനിച്ചു. വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ സമര്‍പ്പിച്ച അഭ്യര്‍ഥനക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കുകയായിരുന്നു. പെട്രോള്‍, ഗ്യാസ് മേഖലയില്‍ മെക്സിക്കോയുമായുള്ള സഹകരണം ശക്തമാക്കാനും കിര്‍ഗിസ്ഥാനുമായി സിവില്‍ ഏവിയേഷന്‍ മേഖലയിലെ സഹകരണം ശക്മാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
