ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയതിനെ എതിര്‍ക്കുന്നവര്‍ ഭീകര ചെയ്തികളുടെ ഭയാനകത മറക്കരുത് -മദീന ഇമാം
text_fieldsമദീന: ഭീകരാക്രമണങ്ങളില്‍ പ്രതികളായവര്‍ക്ക് വധശിക്ഷ നല്‍കിയതില്‍ വിമര്‍ശമുന്നയിക്കുന്നവര്‍ അകമ്രികളുടെ ഭീകര വൃത്തികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും മറന്നു പോവുകയാണെന്ന് മദീന പള്ളി ഇമാം ശെയ്ഖ് അബ്ദുല്‍ ബാരി അല്‍തബീതി പറഞ്ഞു. മദീന പള്ളിയില്‍ നടന്ന ജുമുഅ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരാക്രമണങ്ങളുടെ ഇരകളുടെയും അതുമൂലം ദുരിതമനുഭവിക്കുന്നവരുടെയും ജീവിത പ്രയാസങ്ങള്‍ വിവരണാതീതമാണ്. പൊതുജന സുരക്ഷയും താല്‍പര്യവും സംരക്ഷിക്കുക എന്നത് ദൈവിക നീതിയാണ്. ഒരു നിരപരാധിയുടെ രക്തം ചിന്തുന്നത് ഇസ്ലാം തടഞ്ഞിരിക്കുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ്. അകാരണമായി അതെടുക്കുന്നത് മനുഷ്യത്വ വിരുദ്ധവും ദൈവ നിഷേധവുമാണ്. അന്യരുടെ സ്വത്തൂം അവകാശങ്ങളും വിലപ്പെട്ടതാണ്. സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് നീതിയുടെ താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.