പ്രഫ. അസ്ലമിന്‍െറ പേരില്‍ രണ്ട് പുരസ്കാരങ്ങള്‍
text_fieldsജിദ്ദ: പ്രഫ. മഠത്തിലകത്ത് മുഹമ്മദ് അസ്ലമിന്‍െറ സ്മരണക്കായി മലപ്പുറം കെ.എം.സി.സി രണ്ടുപുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. ജിദ്ദ കിങ് അബ്്ദുല്‍ അസീസ് യൂനിവേഴ്സിറ്റി അധ്യാപകനായിരുന്ന അസ്ലത്തിന്‍െറ സംഭാവനകള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസമേഖലയിലാണ് രണ്ട് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മലപ്പുറം കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ പ്രഖ്യാപിച്ചു.
കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ മികച്ച സംഭാവനക്ക് അസ്ലം മെമ്മോറിയല്‍ എക്സലസ് അവാര്‍ഡും ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ സ്കൂളുകളില്‍ പ്ളസ്ടുവിന് കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന മലയാളി വിദ്യാര്‍ഥിക്ക് അസ്ലം സ്മാരക ഗോള്‍ഡ് മെഡലും നല്‍കും.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഐ.ടി വിഭാഗം മേധാവി ഡോ. അഹമ്മദ് ബര്‍ണായി യോഗം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ അരിമ്പ്ര, ഡോ. മുഹമ്മദ് കാവുങ്കല്‍, കെ.വി.എ ഗഫൂര്‍, പി.എം.എ ജലീല്‍, സി.കെ ശാക്കിര്‍, പി.വി അബ്ദുല്ലക്കുട്ടി, ഉബൈദുല്ല തങ്ങള്‍, ജമാല്‍ ആനക്കയം, പി.എം.എ ഗഫൂര്‍ പട്ടിക്കാട്, പി.സി. റഹ്മാന്‍ (ഇണ്ണി), വി.പി ഉനൈസ് തിരൂര്‍, ജലാല്‍ തേഞ്ഞിപ്പലം, അബ്്ദുല്ലത്തീഫ് ചാപ്പനങ്ങാടി, അബൂബക്കര്‍ അരീക്കോട്, മജീദ് അരിമ്പ്ര, നാസര്‍ എടവനക്കാട്, നസീര്‍ വാവ കുഞ്ഞ്, കെ.എന്‍.എ ലത്തീഫ്, ഇഷാഖ് പൂന്തോളി, ഇസ്മാഈല്‍ മുണ്ടുപറമ്പ്, ഷഫീഖ് പൊന്നാനി, ഗഫൂര്‍ വള്ളിക്കുന്ന്, സീതി തിരൂരങ്ങാടി, ഹംസ കുരിക്കള്‍, റഷീദ് വേങ്ങര, ശക്കീല്‍, മുസ്തഫ വാക്കല്ലൂര്‍, ഹാരിസ് അബ്ദുല്‍ ഹമീദ്, നിസാമുദ്ദീന്‍ കെ.ജി, മെഹബൂബ് ഷെരീഫ് ഹൈദരാബാദ്, ഷാജി വഴിക്കടവ്, നിസാം, മെഹബൂബ്, ഹാരിസ്എന്നിവര്‍ സംസാരിച്ചു.
ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടി മജീദ് കോട്ടീരി സ്വഗതവും ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.