ജീസാന്‍ വിമാനത്താവളം ഘട്ടങ്ങളായി പൂര്‍ത്തിയാക്കും
text_fieldsജീസാന്‍: ജീസാന്‍ പുതിയ വിമാനത്താവള നിര്‍മാണം നിശ്ചിത ഘട്ടങ്ങളായി നടപ്പാക്കുമെന്ന് ജീസാന്‍ വിമാനത്താവള ഉപമേധാവി യഹ്യാ അര്‍വി പറഞ്ഞു. വിമാനത്താവള പദ്ധതി നിര്‍ത്തിവെച്ചതായി പ്രചരണമുണ്ട്. അത് ശരിയല്ളെന്നും വിമാനത്താവള ഉപമേധാവി പറഞ്ഞു. ജീസാന്‍ പുതിയ വിമാനത്താവളം ഇക്കണോമിക് സിറ്റിക്കടുത്താണ് നിര്‍മിക്കാന്‍ പോകുന്നതെന്ന് സൗദി ആരാംകോ ഭരണ സമിതി അധ്യക്ഷന്‍ എന്‍ജി. ഖാലിദ് ഫാലിഹ് പറഞ്ഞു.
2018 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ 24 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പ്രധാന യാത്ര ഹാള്‍ മൂന്ന് നിലകളോടെ 52000 ചതുരശ്ര മീറ്ററിലാണ്.
നാല് കവാടങ്ങളും യാത്രക്കാരെ ടെര്‍മിനലിനകത്ത് നിന്ന് നേരിട്ട് വിമാനങ്ങളിലത്തെിക്കുന്നതിന് ചലിക്കുന്ന പത്ത് പാലങ്ങളുമുണ്ടാകും. ഒരേ സമയത്ത് പത്ത് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. വി.ഐ.പി ലോഞ്ച്, പള്ളി, കച്ചവട കേന്ദ്രങ്ങള്‍, വാഹന പാര്‍ക്കിങ് സൗകര്യം, അഗ്നിശമന കെട്ടിടം, ഇന്ധന സ്റ്റേഷന്‍, കസ്റ്റംസ് ഹാള്‍, സ്വകാര്യ വിമാനങ്ങള്‍ക്ക് കെട്ടിടം, റിപ്പയറിങ് കേന്ദ്രം, ജലശുചീകരണ പ്ളാന്‍റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.