ജിദ്ദ ഹയ്യു ജാമിഅയില്‍ തീപ്പിടിത്തം
text_fieldsജിദ്ദ: ബുധനാഴ്ച രാവിലെ ജിദ്ദയിലെ ജാമിഅ ഡിസ്ട്രിക്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ കത്തി നശിച്ചു വന്‍ നാശനഷ്ടം.
ജാമിഅയിലെ അമീര്‍ മിത്അബ് സൂഖിലാണ് തീപ്പിടിത്തം. 15,000 ചതുരശ്രമീറ്ററിലുള്ള ഷോപിങ് കോംപ്ളക്സില്‍ 1400 ചതുരശ്രമീറ്ററോളം വിസ്താരത്തില്‍ കടകള്‍ കത്തി നശിച്ചു.
മൊബൈല്‍, ഇലക്ട്രോണിക് സാമഗ്രികള്‍ വില്‍ക്കുന്ന കടകളാണ് കത്തിയവയില്‍ കൂടുതലും. രാവിലെ 10.30ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്സ് കുതിച്ചത്തെിയെങ്കിലും വൈകുന്നേരത്തോടെയാണ് തീ നിയന്ത്രണാധീനമാക്കാന്‍ കഴിഞ്ഞത്.
പ്രദേശത്തു നിന്നു ആളെ ഒഴിപ്പിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സ്ഥിതി നിയന്ത്രണാധീനമാണെന്നും ആളപായമൊന്നുമുള്ളതായി വിവരമില്ളെന്നും സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സാലിം അല്‍ മത്റഫി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.