Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവികസനം...

വികസനം ഗ്രാമീണമേഖലയിലും  അനിവാര്യമെന്ന് രാജനിശ്ചയം –ഗവര്‍ണര്‍

text_fields
bookmark_border

മക്ക: രാജ്യത്തിന്‍െറ നഗരങ്ങളെ പോലെ ഗ്രാമീണമേഖലയും വികസിക്കണമെന്നാണ് ഇരുഹറം സേവകനായ ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറയും ഗവണ്‍മെന്‍റിന്‍െറയും താല്‍പര്യമെന്ന് മക്ക ഗവര്‍ണറും രാജ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍. മക്കയിലെ ഗ്രാമപ്രവിശ്യകളായ ഖുലൈസ്, കാമില്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പ്രജാക്ഷേമത്തിലുള്ള സല്‍മാന്‍ രാജാവിന്‍െറ ബദ്ധശ്രദ്ധയെ കുറിച്ച് അമീര്‍ വിവരിച്ചത്. ‘‘ഞാന്‍ ഇങ്ങോട്ടു വന്നുകൊണ്ടിരിക്കെ രാജാവ് ഫോണില്‍ ബന്ധപ്പെട്ടു എവിടെയാണെന്ന് തിരക്കി. ഖുലൈസും കാമിലും സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ പ്രദേശവാസികള്‍ക്ക് അഭിവാദ്യം അറിയിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. ഈ മേഖലയിലെ ജനങ്ങളെ സേവിക്കുകയാണ് താങ്കളും ഗവര്‍ണറേറ്റും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു - അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഖുലൈസിലും കാമിലിലുമായി ഒന്നര ദശലക്ഷം റിയാലിന്‍െറ വികസനപദ്ധതികള്‍ അമീര്‍ സമര്‍പ്പിച്ചു. കാമിലില്‍ വൈദ്യുതി സബ്സ്റ്റേഷന്‍, ഭക്ഷ്യസംസ്കരണകേന്ദ്രം, 10,000 ഘനലിറ്റര്‍ ശേഷിയുള്ള ഏഴു ജലസംഭരണികള്‍, അല്‍മര്‍വാനി അണക്കെട്ടില്‍ നിന്ന്  കാമിലിലേക്ക് നീളുന്ന 38 കിലോമീറ്റര്‍ റോഡ് നിര്‍മാണം, കിണര്‍നിര്‍മാണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ നാലു പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, രണ്ട് ഈദ്ഗാഹുകള്‍, ജനസേവനകേന്ദ്രം എന്നിവയും പദ്ധതിയിലുണ്ട്. 
ഖുലൈസിലേക്ക് ഗതാഗത, കാര്‍ഷികപദ്ധതികളാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ ഖുലൈസ് ജനറല്‍ ആശുപത്രി നവീകരണത്തിനും ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാനും വൈദ്യുതി സബ്സ്റ്റേഷനുകളുടെ വികസനത്തിനും സഹായം ലഭിക്കും. മക്ക പ്രവിശ്യയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും നടപ്പിലാക്കാവുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഗവര്‍ണറേറ്റിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു വര്‍ഷം മുന്നോട്ടുകണ്ടുള്ള വികസനപരിപാടികളാണ് ആവിഷ്കരിക്കുന്നത്. രണ്ടു വര്‍ഷത്തോളമെടുക്കുന്ന പഠനത്തിനു ശേഷമാണ് പൊതു - സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയെന്ന് അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ജിദ്ദയില്‍ വീടിനു മുന്നിലെ ഫുട്പാത്ത് കൈയേറിയത് പൊളിച്ചു മാറ്റിയത് ശിക്ഷയല്ളെന്നും തിരുത്തായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്വത്തു സംരക്ഷണം ഗവര്‍ണറുടെയും ഗവര്‍ണറേറ്റിന്‍െറയും ബാധ്യതയാണ്. എത്രകാലം പഴക്കമുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു കൈയേറ്റവും അനുവദിക്കില്ളെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story