മുഖംമൂടി സംഘം അരാംകോ ബസ് കത്തിച്ചു
text_fieldsദമ്മാം: സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ബസ് മുഖംമൂടി സംഘം കത്തിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ആളപായമില്ല. കമ്പനിയിലെ തൊഴിലാളികളെ കൊണ്ടുപോയ ബസ് മുഖംമൂടി ധരിച്ച നാലംഗ സംഘം ഖതീഫിലെ ഖുദൈ പ്രദേശത്താണ് തടഞ്ഞത്. സമീപത്തെ സുരക്ഷ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെച്ച ശേഷമാണ് ബസിന് നേരെ തിരിഞ്ഞത്. യാത്രക്കാരെയും ഡ്രൈവറെയും തോക്ക് ചൂണ്ടി ഭയപ്പെടുത്തിയശേഷം ബസിന്‍െറ മുന്‍ഭാഗം കത്തിക്കുകയായിരുന്നുവെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. തീപടര്‍ന്നതോടെ തൊഴിലാളികള്‍ ഇറങ്ങിയോടി. ഇരുപതോളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഏഷ്യന്‍ വംശജനായിരുന്നു ഡ്രൈവര്‍. പൊലീസും അഗ്നിശമന സേനയും പാഞ്ഞത്തെി തീ കെടുത്തി. കിഴക്കന്‍ പ്രവിശ്യയിലെ പ്രത്യേക ദൗത്യസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഈ മേഖലയില്‍ കനത്ത സുരക്ഷ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അവാമിയയില്‍ അക്രമികള്‍ ഒരു സ്വദേശിയെ വെടിവെച്ചുകൊല്ലുകയും ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
