അറബ് - മലയാളി ഗായകര്‍ അണിനിരന്ന് പ്രവാചകപ്രകീര്‍ത്തന സദസ്സ്
text_fieldsജിദ്ദ: പ്രശസ്തരായ അറബി വായ്പാട്ടുകാരെ സംഘടിപ്പിച്ച് ഇസ്ലാമിക് ദഅ്വ സെന്‍റര്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സ് പുതിയ അനുഭവമായി. പ്രശസ്ത സൗദി പാട്ടുകാരന്‍ ഹാശിം ബാറൂമിന്‍െറ നേതൃത്വത്തില്‍ അരങ്ങിലത്തെിയ ആലാപനസംഘം പ്രവാചകകീര്‍ത്തനങ്ങള്‍ പുതിയ വരികളിലും ഇശലുകളിലും ദഫിന്‍െറ അകമ്പടിയോടെ ആലപിച്ചപ്പോള്‍ ഹംദാനിയയിലെ അല്‍ വഫാ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് ആസ്വാദനാനുഭൂതിയിലമര്‍ന്നു. പ്രവാചകകീര്‍ത്തനങ്ങളുടെ പാടിപ്പതിഞ്ഞ ഈരടികള്‍ക്കൊപ്പം അറബിത്തനിമയുള്ള ഗാനങ്ങള്‍ കൂടി ഇഴചേര്‍ത്ത് ഹാശിം ബാറൂം അവതരിപ്പിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ഹാശിമിനൊപ്പം ജിദ്ദയിലും മക്കയിലും വായ്പാട്ട് രംഗത്ത് പ്രശസ്തരായ മുഹമ്മദ് അല്‍ അത്ത, ഉമര്‍ ഇബ്രാഹീം ദബ്ബാഗ് എന്നിവരടക്കം അഞ്ചംഗ സംഘം അണിനിരന്നു. മലയാളി ഗായകരായ മശ്ഹൂദ് തങ്ങള്‍, ജമാല്‍ പാഷ, നൂഹ് ബീമാപള്ളി, ഖാലിദ് സ്വാഗതമാട്, കോയ ചെറൂപ്പ, സല്‍മാന്‍ മോങ്ങം എന്നിവരുടെ പാട്ടുകള്‍ക്ക് കെ.ജെ കോയ താളമിട്ടു. തുടര്‍ന്ന് ഹാശിം ബാറൂം സംഘവും മലയാളി ഗായകരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ചു. ഗാമണ്‍ ഗ്രൂപ് സാരഥി ഡോ. ഫായിസ് അല്‍ ആബിദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.യു ഇഖ്ബാല്‍ നറുക്കെടുത്തു. അഡ്വ. കെ.എച്ച്.എം മുനീര്‍ സ്വാഗതവും ജന.സെക്രട്ടറി നാസര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. ഐ.ഡി.സി അമീര്‍ ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.