സിഫ് ടൂര്‍ണമെന്റ്: എ.സി.സി.ബിക്ക് ജയം
text_fieldsജിദ്ദ: കഴിഞ്ഞ ദിവസം നടന്ന സിഫ്് ഫുട്്ബാള്‍ ടൂര്‍ണമെന്റ് എ ഡിവിഷന് മത്സരത്തില്‍ വി.എല്‍.സി.സി ബ്ളൂസ്്റ്റാര് എ യെ തോല്പിച്ച് എ.സി.സി.ബി വിജയികളായി. രണ്ടാം പകുതിയുടെ പതിമൂന്നാം മിനുട്ടില്‍ അബ്്ദുല്‍ ജലീലാണ് വിജയഗോള്‍ നേടിയത്. നല്ല കളിക്കാരനായി തെരഞ്ഞെടുത്ത എ.സി.സിയുടെ ഇമാദു ശംലാനു വി.കെ റഊഫ് ട്രോഫി നല്കി.
ഡി ഡിവിഷനില്‍ ആദ്യകളിയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്സ്കൂള് നോവല്‍ സ്കൂളിനെ ഒരുഗോളിന് പരാജയപ്പെടുത്തി. സഹല്‍ സഹീറിന്‍െറ വകയായിരുന്നു വിജയഗോള്‍. കളിയിലെ കേമനായി തെരഞ്ഞെടുത്ത ശാബിന് റഷീദിനു റഷീദ് ആലിക്കല്‍ ട്രോഫി നല്കി.ഡി ഡിവിഷന് രണ്ടാം മത്സരത്തില്‍ ഇന്തോനേഷ്യന്‍ സ്കൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച്, അഹ്ദാബ്സ്കൂള് പോയിന്റ് പങ്കുവെച്ചു. കളിയിലെ മികച്ച താരമായി തെരഞ്ഞെടുത്ത അബ്്ദുല്ല മുക്താറിനു അല്‍റയാന്‍ പോളിക്ളിനിക് എം.ഡി. ടി.പി. ശുഹൈബ് ട്രോഫി നല്കി.