നാസര്‍ വാവൂര്‍ നാട്ടില്‍ നിര്യാതനായി
text_fieldsജിദ്ദ: ജിദ്ദയിലെ കെ.എം.സി.സി നേതാവായ നാസര്‍ വാവൂര്‍ (44) നാട്ടില്‍ നിര്യാതനായി. കടുത്ത തലവേദനയെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. പരിശോധനയില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് വ്യക്തമാകുകയായിരുന്നു. കഴിഞ്ഞയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും എട്ട് ദിവസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
25 വര്‍ഷം ജിദ്ദയിലുണ്ടായിരുന്ന നാസര്‍, ശറഫിയ്യ കെ.എം.സി.സി സ്നേഹസ്പര്‍ശം മെഗാ റിലീഫ് ഇവന്‍റിന്‍െറ മുഖ്യസംഘാടകനായിരുന്നു. ദീര്‍ഘകാലം ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. റശീദിയ്യ അറബി കോളജ് ഗള്‍ഫ് കമ്മിറ്റി സെക്രട്ടറിയാണ്. കെ.എം.സി.സി ഹജ്ജ് വളണ്ടിയറായിരുന്ന നാസറിന് മിന ദുരന്തസമയത്തെ സേവനം പരിഗണിച്ചു സൗദി ആരോഗ്യ മന്ത്രാലയം പ്രശംസപത്രം നല്‍കിയിരുന്നു. കുന്നത്ത് മുഹമ്മദ് കുട്ടി എന്ന മാനുവിന്‍െറ മകനാണ്. മാതാവ് മറിയുമ്മ. ഭാര്യ: ഖദീജ. മക്കള്‍ ആഷിഖ്, റഷ,ആഷിഫ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.