Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരേന്ത്യന്‍ ശൈത്യം ദുരിത പൂര്‍ണം:  സാന്ത്വനമായി ‘തനിമ’യുടെ സ്നേഹോപഹാരം

text_fields
bookmark_border

അല്‍ഖോബാര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യത്തിന്‍െറ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി തനിമ അല്‍ഖോബാര്‍ സോിന്‍െറ സ്നേഹോപഹാരം. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമണ്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ‘വിഷന്‍ 2016’ പ്രൊജക്റ്റിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്. ബി. എഫ്) ശൈത്യകാലത്ത് നടത്തിവരാറുള്ള പുതപ്പ് വിതരണത്തില്‍ തനമിയും പങ്ക് വഹിച്ചു. റിയാദില്‍ നടന്ന ചടങ്ങില്‍  അല്‍ഖോബാര്‍ സോണല്‍ പ്രസിഡന്‍റ് മുജീബ് റഹ്മാന്‍ തനിമ സൗദി പ്രസിഡന്‍റ് മുഹമ്മദ് നജീബിന് 3400 കമ്പിളി പുതപ്പുകള്‍ കൈമാറി. 
ചടങ്ങില്‍ എസ്. ബി. എഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുന്നാഫിഹ്, ഹ്യുമണ്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ പബ്ളിക് റിലേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇസ്ളാം, തനിമ സൗദി സെക്രട്ടറി അബ്ദുറഹീം, കെ.എം. ബഷീര്‍, ഉമര്‍ ഫാറുഖ് എന്നിവര്‍ സംബന്ധിച്ചു.  അബ്ദുല്‍ ഗഫൂര്‍ മങ്ങാട്ടില്‍, ആസിഫ് കക്കോടി, അശ്റഫ് സലഫി കാരക്കാട്, റിയാസ് കൊച്ചി, വി. എന്‍ അബ്ദുല്‍ ഹമീദ്, എം. ശിഹാബുദ്ദീന്‍ എന്നിവര്‍  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story