Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറുകിട സ്ഥാപനങ്ങളില്‍...

ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളി ക്ഷാമം രൂക്ഷം

text_fields
bookmark_border

ദമ്മാം: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകരം, കടകളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവു വന്നത്. ഹോട്ടലുകള്‍, ലഘു ഭക്ഷണ ശാലകള്‍, ബഖാല എന്നിവിടങ്ങളിലെല്ലാം തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നു. പ്രമുഖ നഗരങ്ങളില്‍ മാത്രം 450 ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്. രാജ്യത്ത് തൊഴില്‍ നിയമം ശക്തമായി നടപ്പാക്കി തുടങ്ങിതോടെയാണ് ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായത്. 
മുമ്പ് ഫ്രീ വിസയിലത്തെിയിരുന്ന പ്രവാസികളില്‍ നല്ളൊരു ശതമാനവും ജോലി ചെയ്തിരുന്ന പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളിലാണ് ഇതു കൂടുതല്‍ പ്രകടമാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒന്നു മുതല്‍ ഒമ്പതു വരെ ജോലിക്കാരുള്ള സംരംഭങ്ങളില്‍ ഉടമക്ക് പുറമെ തൊഴിലാളികളില്‍ ഒരാള്‍ കൂടി സ്വദേശിയായിരിക്കണമെന്നാണ് നിയമം. നേരത്തേയുള്ള നിയമമാണെങ്കിലും നിതാഖാത് പ്രഖ്യാപിച്ചതിനു ശേഷമാണ് കര്‍ശനമാക്കിയത്. 
ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ ചെറുകിട സ്ഥാപങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സ്വദേശികളെ ജോലിക്കു വെച്ച് ചെറിയ വരുമാനമുള്ള സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരിട്ട ഉടമകള്‍ പലരും സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കി മറ്റു മേഖലകളിലേക്ക് മാറിയിട്ടുണ്ട്. 
രേഖകള്‍ പൂര്‍ണമായും ശരിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരിശോധകരെ ഭയന്ന് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ട കച്ചവടക്കാരുമുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudilabours shortage
Next Story