ഉര്‍ദുഗാന്‍െറ സംഘത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ മദീനയില്‍ നിര്യാതനായി
text_fieldsറിയാദ്: സൗദി സന്ദര്‍ശനത്തിനിടെ തുര്‍കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മദീനയില്‍ നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെ ഹോട്ടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ കരാകിയയാണ് കിങ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായത്.
പ്രസിഡന്‍റിനോടൊപ്പമുണ്ടായിരുന്ന ആരോഗ്യ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും നെഞ്ചുവേദന കൂടിയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കിങ് ഫഹദ് ആശുപത്രിയിലുമത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദില്‍ സല്‍മാന്‍ രാജാവുമായി ഒൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ഉര്‍ദുഗാനും സംഘവും മദീന പള്ളി സന്ദര്‍ശിച്ചിരുന്നു. ഹസന്‍െറ മരണത്തെ തുടര്‍ന്ന് ഉര്‍ദുഗാന്‍ ആശുപത്രിയിലത്തെി അന്ത്യോപചാരം അര്‍പ്പിക്കുകയും തുര്‍കിയിലുള്ള കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രസിഡന്‍റും ഭാര്യയും തിരിച്ച് വിമാനം കയറിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
