മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോവാന്‍ ഒരുങ്ങിയ പ്രവാസി കാറപകടത്തില്‍ മരിച്ചു
text_fieldsജിദ്ദ: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോവാന്‍ ഒരുങ്ങിയ പ്രവാസി കാറപകടത്തില്‍ മരിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് കസബ ബീച്ചില്‍ ശേഖരന്‍ (50) ആണ് ഈ മാസം 16-ന് റുവൈസ് ഭാഗത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ഇദ്ദേഹം
സൈക്കിളില്‍ പോകുമ്പോള്‍ കാറിടിച്ചാണ് മരണം. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലായിരുന്നു. അപകടത്തില്‍ മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. സ്വകാര്യസ്ഥാപനത്തില്‍ തുച്ഛശമ്പളത്തിന് ജോലി നോക്കുകയായിരുന്നു. 15 വര്‍ഷത്തിലധികമായി പ്രവാസിയാണ്. മൂത്ത മകളുടെ വിവാഹം ഉറപ്പിച്ച് നാട്ടില്‍ പോകാന്‍ തീരുമാനിച്ചതായിരുന്നു. ഇദ്ദേഹത്തിന്‍െറ മൃതദേഹം നാട്ടിലത്തെിക്കാന്‍ ആദ്യം ആരും ഇടപെട്ടില്ല. കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ മൃതദേഹം മംഗലാപുരം വിമാനത്താവളത്തിലത്തെും. ഭാര്യ: പത്മാവതി, മക്കള്‍: ഷേര്‍ളി, ശ്വേത, സംഗീത. സഹോദരങ്ങള്‍: സുജാതകൃഷ്ണന്‍ ,ശാലിനി, ശശീധരന്‍.
കെ.എം.സി.സി സെന്‍ട്രല്‍കമ്മിറ്റി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട്, ട്രഷറര്‍ അന്‍വര്‍ ചേരങ്കി, കാസര്‍കോട് ജില്ലാപ്രസിഡന്‍റ് ഹസന്‍ ബത്തേരി, സുനില്‍ കുട്ടി, മൈക്കിള്‍ എന്നിവരുടെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.