‘സെല്‍ഫി’യിലും മരണത്തിലും അവര്‍ നാലു പേരും ഒന്നിച്ചു
text_fieldsറിയാദ്: കാറിനുള്ളിലിരുന്ന് മരണത്തിന് തൊട്ടുമുമ്പ് അധ്യാപകര്‍ എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും നൊമ്പര കാഴ്ചയാവുന്നു. അല്‍ബാഹ പ്രവിശ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് അധ്യാപകര്‍ കാറിനുള്ളില്‍ നിന്ന് അവസാനമായി എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് ദാരുണമായ അപകടമുണ്ടായത്.
അല്‍ബാഹ പ്രവിശ്യയിലെ ലെയ്തില്‍ നിന്ന് 80 കീ.മീറ്റര്‍ അകലെ മക്ക റോഡിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാറുല്ല അല്‍ അബദലീ, ഹുസൈന്‍ അബ്ദലി, അബ്ദുല്ല അബ്ദലി, അലി സുബൈദി എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച കാര്‍ പൂര്‍ണമായി കത്തിയമര്‍ന്നു. നാലുപേരും പുറത്തിറങ്ങാന്‍ കഴിയാതെ കാറിനുള്ളില്‍ തന്നെ വെന്തുമരിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് എത്തി ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
