പ്രതിരോധ സാമഗ്രികളുടെ പ്രദര്‍ശനത്തിന് റിയാദില്‍ തുടക്കം
text_fieldsറിയാദ്: സൗദി കമ്പനികള്‍ നിര്‍മിച്ച പ്രതിരോധ സാമഗ്രികളുടെ കൂറ്റന്‍ പ്രദര്‍ശനത്തിന് റിയാദില്‍ തുടക്കമായി. വിവിധ തദ്ദേശ കമ്പനികള്‍ സ്വന്തമായി നിര്‍മിച്ചതും അന്താരാഷ്ട്ര നിര്‍മാതാക്കളുടെ പാര്‍ട്സുകള്‍ കൂട്ടിയോജിപ്പിച്ച് നിര്‍മിച്ചതുമായ ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സൈനിക ഉപകരണങ്ങളുടെ മിക്ക പാര്‍ട്സുകളും തദ്ദേശീയമായി തന്നെ നിര്‍മിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും അവയുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തൊനും ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തദ്ദേശ കമ്പനികളുടെ സ്റ്റാളുകള്‍ക്ക് പുറമെ പ്രതിരോധ മേഖലയിലെ വന്‍കിട കമ്പനികളായ ബോയിംഗ്, ബി.എ.ഇ സിസ്റ്റംസ്, ജനറല്‍ ഡൈനാമിക്സ്, ലോക്ഹീഡ് മാര്‍ട്ടിന്‍, തെയില്‍സ് തുടങ്ങിയ കമ്പനികളുടെ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. അത്യാധുനിക യുദ്ധ വിമാനങ്ങളായ ടോര്‍പിഡോ, ടൊര്‍ണാഡോ, ഹോക്, എഫ് 16, അപ്പാച്ചെ ഹെലികോപ്റ്റര്‍ തുടങ്ങിയവയുടെ മാതൃകകളാണ് അന്താരാഷ്ട്ര കമ്പനികളുടെ സ്റ്റാളുകളുടെ പ്രത്യേകത. യുദ്ധ ഭൂമിയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രദര്‍ശനവും മേളയുടെ കൗതുകങ്ങളിലൊന്നാണ്. ഫോര്‍ഡ്, ടൊയോട്ട എന്നിവയുടെ അത്യാധുനിക വാഹനങ്ങള്‍ തദ്ദേശീയമായി കൂട്ടിയോജിപ്പിക്കുന്ന കമ്പനിയായ ടി.എം.സിയുടെ സ്റ്റാള്‍ അത്തരത്തിലൊന്നാണ്.
വാഹനങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രതിരോധ സേന ഉപയോഗിക്കുന്ന വാഹനങ്ങളാണ് റിയാദിലുള്ള തങ്ങളുടെ നിര്‍മാണ യൂണിറ്റില്‍ കൂട്ടിയോജിപ്പിക്കുന്നതെന്നും ആയിരത്തിലധികം വാഹനങ്ങള്‍ സേനക്ക് കൈമാറിയിട്ടുണ്ടെന്നും കമ്പനി ഉടമ എന്‍ജി. ഫൗസി അല്‍ സബ്രി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
‘കിങ് സല്‍മാന്‍ അസം’ എന്ന പേരിലാണ് ഈ വാഹനങ്ങള്‍ അറിയപ്പെടുന്നത്. ബോംബുകള്‍ കണ്ടത്തൊനും സാറ്റലൈറ്റ് വഴി ആശയവിനിമയം നടത്താനും കഴിയുന്ന വാഹനങ്ങളും കമ്പനിയുടെ യൂണിറ്റില്‍ നിര്‍മിക്കുന്നുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന ഉപകരണങ്ങളാണ് ഇതിലുള്ളത്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ഈ രംഗത്ത് നിക്ഷേപമിറക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് പരിപാടിയുടെ മൊത്തം ചുമതല വഹിക്കുന്ന ബ്രിഗേഡിയര്‍ ജനറല്‍ അതിയ്യ ബിന്‍ സ്വാലിഹ് പറഞ്ഞു.
ഞായറാഴ്ച രാവിലെ വിവിധ രാജ്യങ്ങളുടെ സേന പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രതിരോധ വകുപ്പ് സഹമന്ത്രി മുഹമ്മദ് അല്‍ അയ്ശ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പ്രദര്‍ശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
