ജനാദിരിയയില്‍ മലയാളി തിളക്കം; ഏഴാം ക്ളാസ് കാരിക്ക് ചിത്ര രചനയില്‍ ഒന്നാം സമ്മാനം
text_fieldsറിയാദ്: ജനാദിരിയയില്‍ സമാപിച്ച സൗദി ദേശീയോത്സവത്തില്‍ മലയാളി തിളക്കം. മേളയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ചിത്ര രചനയില്‍ വിദേശികളും സ്വദേശികളുമായ നൂറു കണക്കിന് മത്സരാര്‍ഥികളെ പിന്തള്ളി ഒന്നാം സമ്മാനം നേടിയ പെണ്‍കുട്ടി മലയാളക്കരയുടെ അഭിമാനമായി. കോഴിക്കോട് അത്തോളി ചീക്കിലോട് ഏരത്തങ്കണ്ടി ഹാരിസിന്‍െറ മകള്‍ ഹഫീഫയാണ് തത്സമ ചിത്ര രചന മത്സരത്തില്‍ ഒന്നാമതത്തെിയത്. റിയാദിലെ അല്‍ ആലിയ ഇന്ത്യന്‍ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ഉത്സവം കാണാന്‍ കുടുംബവുമായി ജനാദിരിയയിലത്തെിയ ഹാരിസ് യാദൃശ്ചികമായാണ് വിദേശകാര്യ വകുപ്പിന്‍െറ സ്റ്റാള്‍ സന്ദര്‍ശിച്ചത്. മക്കളുമായി എത്തിയ ഹാരിസിനോട് അധികൃതര്‍ ചിത്ര രചന മത്സരത്തെ കുറിച്ച് പറയുകയും മകള്‍ വരക്കുമെന്നറിയിച്ചതോടെ പേനയും കടലാസും നല്‍കുകയുമായിരുന്നു. ഒരു മിനുട്ട് സമയമാണ് അനുവദിച്ചിരുന്നത്. സല്‍മാന്‍ രാജാവിനെയാണ് ഹഫീഫ വരച്ച് നല്‍കിയത്. ചിത്രം സംഘാടകരെ ഏല്‍പ്പിച്ച് ഹാരിസും മകളും മടങ്ങുകയും ചെയ്തു.
എല്ലാ ദിവസവും സ്റ്റാളിലത്തെുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രങ്ങള്‍ വരപ്പിക്കുന്നുണ്ടെന്നും സമാപന ദിവസം മികച്ച ചിത്രത്തിന് സമ്മാനം നല്‍കുമെന്നും അധികൃതര്‍ ഹാരിസിനെ അറിയിച്ചിരുന്നു. മേള നടന്ന 17 ദിവസവും സ്റ്റാളിലത്തെിയ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ ഹാരിസിനെ ഫോണില്‍ വിളിച്ച സംഘാടകള്‍ മകള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും വൈകിട്ട് ജനാദിരിയയില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വകുപ്പിന്‍െറ സ്റ്റാളിന് സമീപം നടന്ന ചടങ്ങില്‍ ഹഫീഫക്ക് അധികൃതര്‍ ഉപഹാരം നല്‍കി. സ്വദേശി വിദ്യാര്‍ഥികളാണ് രണ്ടും മൂന്നും സമ്മാനം നേടിയവര്‍. സ്വദേശികളും വിദേശികളുമടക്കം നിരവധി കുട്ടികളുമായി മത്സരിച്ച് സമ്മാനം നേടിയ മകളുടെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഹാരിസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചിത്ര രചനയിലുള്ള മകളുടെ കഴിവിന് എല്ലാവിധ പ്രോത്സാഹനവും നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ മലസില്‍ ഇലക്ട്രീഷ്യനായാണ് ഹാരിസ് ജോലി ചെയ്യുന്നത്. ഭാര്യ സലീനയും മക്കളായ മുഹമ്മദ് ശമ്മാസ്, ഹിബ ഫാത്തിമ, ശാഹിസ്ത പര്‍വീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
