നിയമസഭയില്‍ പ്രവാസി പ്രതിനിധികളുണ്ടാവണം –കെ.എം.സി.സി
text_fieldsജിദ്ദ: കേരളത്തിലെ ജനസംഖ്യയില്‍ വലിയ വിഭാഗം പ്രവാസികളും അവരുടെ ആശ്രിതരുമാണെന്നിരിക്കെ അധികാര കേന്ദ്രങ്ങളില്‍ പ്രവാസി പ്രശ്നങ്ങളറിയുന്നവരെ ഉള്‍പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാവണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മുസ്്ലിം ലീഗിന്‍െറ കരുത്തായ കെ.എം.സി.സിക്ക് നിയമസഭ സീറ്റ് നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
യോഗത്തില്‍ വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.വി.എ ഗഫൂര്‍, നിസാം മമ്പാട്, സി.കെ റസാഖ് മാസ്റ്റര്‍, സി.കെ ശാക്കിര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, ഗഫൂര്‍ പട്ടിക്കാട്, നാസര്‍ മച്ചിങ്ങല്‍, ഉനൈസ് തിരൂര്‍, ലത്തീഫ് ചാപ്പനങ്ങാടി, അബൂബക്കര്‍ അരീക്കോട്, ഇല്ല്യാസ് കല്ലിങ്ങല്‍, മജീദ് അരിമ്പ്ര, ഇസ്മാഈല്‍ മുണ്ടുപറമ്പ്, സി.സി കരീം,
ഗഫൂര്‍ ചേലേമ്പ്ര, അബ്ദുല്‍ അസീസ്, സി.കെ ഷക്കീല്‍, സലാം കുരിക്കള്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഇസ്ഹാഖ് പൂണ്ടോളി, സുഹൈല്‍, കെ.ടി ജുനൈസ്, സുല്‍ഫീക്കര്‍ ഒതായി, ഖമറുദ്ദീന്‍ വാക്കാലൂര്‍, കെ.എന്‍.എ ലത്തീഫ്, റഷീദ് പറങ്ങോടത്ത്, നാണി ഇസ്ഹാഖ്, യാസിദ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി സ്വാഗതവും സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.