സ്വയം പ്രതിരോധിക്കാന്‍ രാജ്യത്തിന് അവകാശമുണ്ട് -സല്‍മാന്‍ രാജാവ്
text_fieldsറിയാദ്: ഏതെങ്കിലും വിദേശ രാജ്യത്തിന്‍െറ ആഭ്യന്തര കാര്യത്തില്‍ ഇടപെടാതെ സ്വന്തം രാജ്യത്തെയും പുണ്യസ്ഥലങ്ങളെയും പ്രതിരോധിക്കാന്‍ സൗദിക്ക് അവകാശമൂണ്ടെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ദേശീയോത്സവമായ ജനാദിരിയ്യ സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിദേശ പ്രതിനിധികര്‍ക്കും സാംസ്കാരിക നായകര്‍ക്കും ഏര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. മക്ക, മദീന പുണ്യ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന്‍െറ സംരക്ഷണവും പ്രതിരോധവും മുസ്ലിം ലോകത്തിന്‍െറ താല്‍പര്യമാണ്. ഹജ്ജ്, ഉംറ, പുണ്യനഗരങ്ങളുടെ സന്ദര്‍ശനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ സുരക്ഷിതമായി തുടരേണ്ടത് പൊതു താല്‍പര്യത്തിന്‍െറ ഭാഗമാണ്. തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ അഭിമാനം കാണുന്ന രാജ്യം അതിന്‍െറ സുരക്ഷക്ക് ആവശ്യമായ മുന്‍കരുതലുകളും സ്വീകരിക്കും. ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളോ പ്രതിസന്ധിയോ രാജ്യത്ത് നിലവിലില്ല. ഇരു ഹറമുകളും അവയുടെ സുരക്ഷയും പ്രഥമ പരിഗണന അര്‍ഹിക്കുന്ന കാര്യമാണ്. സമാധാനത്തിന്‍െറ സന്ദേശം ഉള്‍ക്കൊള്ളുന്ന ഇസ്ലാം മധ്യമ നിലപാടുള്ള ആദര്‍ശമാണ് പ്രചരിപ്പിക്കുന്നത്. തീവ്രവാദം ഇസ്ലാമിന് അന്യമാണ്. സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശം പ്രചരിപ്പിക്കുന്ന ഇസ്ലാമാണ് സൗദിയുടെ നിലപാടുകളുടെ അടിസ്ഥാനമെന്നും സല്‍മാന്‍ രാജാവ് ചടങ്ങില്‍ പങ്കെടുത്ത വിദേശ രാഷ്ട്ര പ്രതിനിധികളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
