കേരളയാത്രയുടെ സ്വീകാര്യത യു.ഡി.എഫ് ഭരണ തുടര്‍ച്ചക്കുള്ള പച്ചക്കൊടി –ഹൈദരലി തങ്ങള്‍
text_fieldsമക്ക: മുസ്്ലിം ലീഗ് കേരളയാത്രക്ക് ലഭിക്കുന്ന സ്വീകാര്യത യു.ഡി.എഫ് ഭരണ തുടര്‍ച്ചക്കുള്ള പച്ചക്കൊടിയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഏകീകൃത മെമ്പര്‍ഷിപ് കാമ്പയിന്‍ ഭാഗമായുള്ള മക്കയിലെ അംഗത്വ വിതരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് ജാതി മത ഭേദമന്യേ കേരളീയ സമൂഹം വന്‍വരവേല്‍പാണ് നല്‍കുന്നത്. മുസ്്ലിം ലീഗ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറിന്‍െറ വികസന, ജനക്ഷേമ ഭരണത്തിനും ജനങ്ങള്‍ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്.
മുസ്്ലിം ലീഗിന്‍െറ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത് കെ.എം.സി.സിയാണ്. നാട്ടിലും പ്രവാസ ലോകത്തും കെ.എം.സി.സി നടത്തികൊണ്ടിരിക്കുന്ന സേവനങ്ങള്‍ പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനമേകുന്നതോടൊപ്പം മുസ്്ലിം ലീഗ് പാര്‍ടിയുടെ അഭിമാനം ഉയര്‍ത്തുന്നതുമാണ്. പുണ്യഭൂമിയിലത്തെുന്ന ഹാജിമാരെ സഹായിക്കുന്നതിലും കെ.എം.സി.സി പ്രവര്‍ത്തകര്‍ മുന്‍ നിരയിലുണ്ടെന്നത് സന്തോഷകരമാണെന്നും തങ്ങള്‍ പറഞ്ഞു. മക്ക കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ആക്്ടിങ് പ്രസിഡന്‍റ്് കെ.എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും നാസര്‍ ഉണ്യാല്‍ നന്ദിയും പറഞ്ഞു. അബ്്ദുല്‍ വഹാബ് കൊല്ലം, അബ്്ദു മുഐമിന്‍ ആലുങ്ങല്‍, സൈനുദ്ദീന്‍ പാലൊളി, മുസ്തഫ മുഞ്ഞംകുളം, ഹംസ മണ്ണാര്‍മല, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, ബശീര്‍ ഹാജി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.