ചാവേര്‍ ആക്രമണം നടന്ന പള്ളിയില്‍ നമസ്കാരം പുനരാരംഭിച്ചു
text_fieldsഅല്‍അഹ്സ: നാലു പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണം നടന്ന അല്‍അഹ്സ പ്രവിശ്യയിലെ മഹാസിനില്‍ അരാംകോ ജീവനക്കാരുടെ താമസ സ്ഥലത്തിന് സമീപത്തെ അല്‍റിദ പള്ളിയില്‍ നമസ്കാരം പുനരാരംഭിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടെയാണ് ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട പള്ളി സജീവമായത്. ജനുവരി 29നാണ് ഇവിടെ സ്ഫോടനമുണ്ടായത്. അകത്തേക്ക് കയറാന്‍ ശ്രമിച്ച രണ്ടു ചാവേറുകളെ സുരക്ഷ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ വാതിലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമനെ സുരക്ഷ ജീവനക്കാര്‍ പിടികൂടി. സ്ഫോടനത്തെ തുടര്‍ന്ന് പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തിരുന്നു. പള്ളിയിലത്തെിയവരെ പരിസരവാസികള്‍ മധുര പലഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. നിരപരാധികളായവര്‍ക്കെതിരെ ആക്രമണം നടത്തി സമൂഹത്തെ തോല്‍പിക്കാനാവില്ളെന്നതിന്‍െറ ശക്തമായ സന്ദേശമാണ് തീവ്രവാദികള്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്ന് നമസ്കാരത്തിനത്തെിയ വിശ്വാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.