Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചര്‍ച്ചകളില്‍ സിറിയന്‍...

ചര്‍ച്ചകളില്‍ സിറിയന്‍ സര്‍ക്കാര്‍  സഹകരിക്കുന്നില്ല –ആദില്‍ ജുബൈര്‍

text_fields
bookmark_border
ചര്‍ച്ചകളില്‍ സിറിയന്‍ സര്‍ക്കാര്‍  സഹകരിക്കുന്നില്ല –ആദില്‍ ജുബൈര്‍
cancel

റിയാദ്: സിറിയന്‍ സമാധാന ചര്‍ച്ചകളില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ സഹകരിക്കുന്നില്ളെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍. ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രതിനിധിയുമായി സഹകരിക്കാന്‍ സിറിയ വിസമ്മതിക്കുകയാണ്. അതുകൊണ്ടാണ് സമാധാന ചര്‍ച്ചകള്‍ നീട്ടിവെച്ചത്. 
റഷ്യയുടെ വര്‍ധിച്ച സൈനിക നടപടികള്‍ വിമതരെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും റിയാദില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആദില്‍ ജുബൈര്‍ പറഞ്ഞു. റിയാദിലെ ജനാദിരിയയില്‍ നടക്കുന്ന സൗദി ദേശീയോത്സവത്തില്‍ അതിഥി രാജ്യമായ ജര്‍മനിയെ പ്രതിനിധീകരിച്ച് എത്തിയ ഫ്രാങ്ക് വാള്‍ട്ടര്‍ ആദില്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തിയത്. ഇറാനും സൗദിക്കുമിടയിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ 35 വര്‍ഷമായി ആ രാജ്യം തുടരുന്ന ആക്രമണോത്സുക നയങ്ങളുടെ ഭാഗമാണെന്ന് ആദില്‍ ജുബൈര്‍ പറഞ്ഞു. അതേസമയം, ഇത്തരം പ്രശ്നങ്ങള്‍ക്ക് തീര്‍ഥാടനവുമായി ബന്ധമില്ല. രാജ്യത്തിന്‍െറ ഹജ്ജ് നയത്തില്‍ മാറ്റമുണ്ടാവില്ല. തീര്‍ഥാടനത്തിനത്തെുന്ന എല്ലാ മുസ്ലിംകള്‍ക്കും സ്വാഗതം. ഹജ്ജ്, ഉംറ എന്നിവക്കായി എത്തുന്ന അതിഥികള്‍ക്ക് നല്‍കുന്ന ആദരവ് എല്ലാ മുസ്ലിംകള്‍ക്കും ബാധകമാണ്. ഇസ്ലാം അക്രമത്തെയും വെറുപ്പിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളുമായി ഇസ്ലാമിന് ബന്ധമില്ല. വഹാബിസം എന്നൊന്നില്ളെന്നും മഹാനായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പരിഷ്കാര്‍ത്താവായിരുന്നുവെന്നും ആദില്‍ ജുബൈര്‍ വ്യക്തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story