സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരന്‍ ലക്നൗവില്‍ അറസ്റ്റില്‍
text_fieldsജിദ്ദ: വ്യാജ പാസ്പോര്‍ട്ട് കേസില്‍ സൗദി അറേബ്യയില്‍ എട്ടുവര്‍ഷത്തെ തടവു ശിക്ഷക്ക് ശേഷം നാടുകടത്തപ്പെട്ട ഇന്ത്യക്കാരനെ ലക്നൗവില്‍ അറസ്റ്റുചെയ്തു. ഹൈദരാബാദ് സ്വദേശിയായ അബ്ദുല്‍ അസീസിനെ തിങ്കളാഴ്ച ജിദ്ദയില്‍ നിന്നുള്ള വിമാനത്തിലാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഉത്തര്‍പ്രദേശ് ആന്‍റി ടെററിസം സ്ക്വാഡും (എ.ടി.എസ്) തെലങ്കാന പൊലീസും ഇയാളെ അറസ്റ്റുചെയ്തതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) റിപ്പോര്‍ട്ടുചെയ്തു.
തെലങ്കാനയിലെ ക്ഷേത്രത്തില്‍ ബോംബ് വെക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നു അബ്ദുല്‍ അസീസ് എന്ന് ഐ.ജി ഭഗ്വാന്‍ സ്വരൂപ് വ്യക്തമാക്കി.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇറാഖിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2004 ലാണ് അസീസ് സൗദി അധികൃതരുടെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.