ഭവനപദ്ധതികള്‍ക്ക് റിക്രൂട്ടിങ് ലളിതമാക്കാന്‍ തൊഴില്‍–ഭവന മന്ത്രാലയങ്ങള്‍ കരാറായി
text_fieldsറിയാദ്: ഭവന മന്ത്രാലയത്തിന് കീഴിലെ വന്‍കിട പദ്ധതികള്‍ക്കുള്ള വിദേശ റിക്രൂട്ടിങ് ലളിതമാക്കാന്‍ തൊഴില്‍-ഭവന മന്ത്രാലയങ്ങള്‍ കരാറായി.
പദ്ധതികളുടെ കരാറെടുത്ത കമ്പനികള്‍ക്ക് പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ചുള്ള കരാര്‍ റിയാദിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ ഹഖബാനിയും ഭവന മന്ത്രി മാജിദ് അല്‍ഹുഖൈലും ബുധനാഴ്ച ഒപ്പുവെച്ചു. തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍, ഭവന മന്ത്രാലയ ഉപദേഷ്ടാവ് അലി അല്‍അതിയ്യ തുങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതിനാല്‍ പദ്ധതികള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന കരാര്‍ കമ്പനികള്‍ക്ക് ആവശ്യമായ വിസ അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. ഭവന മന്ത്രാലയത്തിന്‍െറ ശിപാര്‍ശയനുസരിച്ചാണ് തൊഴില്‍ മന്ത്രാലയം വിസ അനുവദിക്കുക. അതേസമയം പദ്ധതികളില്‍ സാധ്യമായ ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.
പൗരന്മാര്‍ക്ക് മുഴുവന്‍ സ്വന്തം വീട് എന്ന സല്‍മാന്‍ രാജാവിന്‍െറ സ്വപ്നപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍െറ ഭാഗമായാണ് ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് തൊഴിലാളി പ്രതസന്ധി പരിഹരിക്കാന്‍ ധാരണ ഒപ്പുവെച്ചത്. പദ്ധതി കാലാവധി പരിഗണിച്ച് ആവശ്യമായ താല്‍ക്കാലിക ജോലിക്കാര്‍ക്ക് വിസ അനുവദിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടെന്ന് ഇരു മന്ത്രാലയങ്ങളുടെയും സംയുക്ത വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. താല്‍കാലിക വിസ മറ്റു പദ്ധതികളിലേക്കോ സ്ഥാപനത്തിലേക്കോ മാറ്റാന്‍ അനുവദിക്കില്ല. നിശ്ചിത പദ്ധതി അവസാനിക്കുന്നതോടെ താല്‍കാലിക വിസക്കാര്‍ രാജ്യം വിടണമെന്നും വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴിലാളിയെ നാടുകടത്തുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. നിയമലംഘനം കണ്ടത്തൊന്‍ ജോലിസ്ഥലങ്ങളില്‍ പ്രത്യേകം പരിശോധന നടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
