സിറിയക്ക് സഹായം: ഒറ്റ ദിവസം ലഭിച്ചത് 14.3 കോടി റിയാല്‍
text_fieldsറിയാദ്: സിറിയന്‍ ജനതയെ സഹായിക്കുന്നതിന് സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ തുടങ്ങിയ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. നിധി രൂപവത്കരിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ 14.3 കോടി റിയാലാണ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി അക്കൗണ്ടിലത്തെിയത്. കിങ് സല്‍മാന്‍ ദുരിതാശ്വാസ കേന്ദ്രം മേധാവി ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഇക്കാര്യം അറിയിച്ചത്. 100 കോടി റിയാല്‍ സമാഹരിക്കുക എന്ന ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് ഫണ്ട് സ്വരൂപിക്കാന്‍ ആഹ്വാനം ചെയ്തത്. ആദ്യ സംഭാവനയായി സല്‍മാന്‍ രാജാവ് രണ്ട് കോടി റിയാല്‍ നല്‍കുകയും ചെയ്തു. ഇതിന് പിറകെയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഒരു കോടി, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ 80 ലക്ഷം എന്നിങ്ങനെ സംഭാവന നല്‍കി. പണമായി മാത്രമാണ് സഹായം സ്വീകരിക്കുന്നതെന്ന് റബീഅ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളും മറ്റും കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ദൂരം തടസ്സമാണ്. അതുകൊണ്ടാണ് സംഭാവനകള്‍ പണമായി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെയും മറ്റും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് അലപ്പോയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട അഭയാര്‍ഥികള്‍ക്ക് ദുരിതാശ്വാസം വിതരണം ചെയ്യുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം തുക ലഭിച്ചത് സൗദിയിലെ ജനങ്ങളുടെ മനുഷ്യത്വത്തിനും മുസ്ലിം സഹോദരങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാനുള്ള സുമനസ്സിന്‍െറയും ഉത്തമ ഉദാഹരണമാണെന്നും റബീഅ പറഞ്ഞു. മൂന്നു ദിവസം കൂടി നിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കൊടും ശൈത്യത്തെ അതിജീവിക്കാന്‍ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.