വാഹനാപകട കേസില്‍ ജയിലിലായി; സ്പോണ്‍സര്‍ കൈയൊഴിഞ്ഞ ഗണേശിന് മസ്ജിദ് ഇമാം തുണയായി
text_fieldsറിയാദ്: സ്പോണ്‍സര്‍ കൈയൊഴിഞ്ഞത് മൂലം വാഹനാപകട കേസില്‍ ജയിലിലായ തമിഴ്നാട് സ്വദേശി ഗണേശിന് റിയാദിലെ മസ്ജിദ് ഇമാം തുണയായി. റിയാദ് എക്സിറ്റ് ആറിലെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗണേശിനെ ഇമാം മുന്നിട്ടിറങ്ങി ജാമ്യത്തിലെടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ റിയാദിലത്തെിയത്. ജോലിക്കിടയില്‍ ഇദ്ദേഹം ഓടിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിയേറ്റ ഈജിപ്ഷ്യന്‍ പൗരന്‍െറ വാഹനത്തിന് കേടുപാടുണ്ടായി. കാറിന് ഇന്‍ഷുറന്‍സില്ലാതിരുന്നതിനാല്‍ അപകടത്തിന്‍െറ ഉത്തരവാദിത്തം യുവാവിന്‍െറ ചുമലിലായി. സ്പോണ്‍സര്‍ കൂടി കൈയ്യൊഴിഞ്ഞതോടെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വാഹനം നന്നാക്കാനുള്ള 4500 റിയാല്‍ നല്‍കിയാലേ മോചനം ലഭിക്കൂ എന്നായിട്ടും തൊഴിലുടമ തിരിഞ്ഞുനോക്കിയില്ല. വാഹന ഇന്‍ഷുറന്‍സ് എടുക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമക്കാണ്. എന്നാല്‍ പണം നല്‍കില്ളെന്ന് അദ്ദേഹം നിലപാടെടുത്തതോടെ ജയില്‍ മോചനത്തിന് മറ്റ് വഴികള്‍ ആലോചിക്കേണ്ടിവന്നു. ഗണേശ് താമസിച്ചിരുന്നതിന് സമീപത്തെ പള്ളിയിലെ ഇമാമിനെ സഹായം തേടി ഫോണ്‍ ചെയ്തതാണ് വഴിത്തിരിവായത്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഇമാമുമായി നല്ല അടുപ്പമുണ്ടാക്കിയിരുന്നു. വിശദാംശങ്ങള്‍ മനസിലാക്കിയ ഇമാം വിഷയത്തിലിടപെടുകയും സ്റ്റേഷനിലത്തെി ജാമ്യലെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. ജാമ്യം നല്‍കിയാലും നഷ്ടപരിഹാര തുക കെട്ടിവെച്ചാലേ കേസ് നടപടികള്‍ അവസാനിക്കൂ എന്ന് ട്രാഫിക് അധികൃതര്‍ അറിയിച്ചു. ഈ സമയം വിഷയത്തിലിടപെട്ട മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും തമിഴ് സംഘം ഭാരവാഹി ഇംതിയാസ് അഹ്മദും ചേര്‍ന്ന് പണം സ്വരൂപിച്ച് എത്തിച്ചു. പരാതിക്കാരനായ ഈജിപ്ഷ്യന്‍ പൗരനെ ഫോണില്‍ ബന്ധപ്പെട്ട ഇമാം തുക കുറക്കാന്‍ അഭ്യര്‍ഥിച്ചു. 500 റിയാലിന്‍െറ ഇളവിന് അയാളും തയാറായി. തുടര്‍ന്ന് 4000 റിയാല്‍ സ്റ്റേഷനില്‍ കെട്ടിവെച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇമാം സ്പോണ്‍സറെ വിളിച്ച് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൊടുക്കാന്‍ ആവശ്യപ്പെട്ടു. പള്ളി ഇമാമിന്‍െറ സ്നേഹവാത്സല്യങ്ങളോട് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് ഗണേഷ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
