ബ്ളൂസ്്റ്റാര്‍ സോക്കര്‍ ഫെസ്്റ്റ് സ്പോര്‍ട്ടിങ് യുനൈറ്റഡും ബ്ളൂസ്റ്റാര്‍ എ ടീമും സെമിയില്‍
text_fieldsജിദ്ദ: നാദക് ബ്ളൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്പോര്‍ട്ടിങ് യുനൈറ്റഡ് എ ടീമും സീനിയര്‍ വിഭാഗത്തില്‍ ആതിഥേയരായ നാദക് ബ്ളൂ സ്്റ്റാര്‍ എ ടീമും സെമി ഫൈനലില്‍ പ്രവേശിച്ചു.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ സ്റ്റുഡന്‍സ് ഇന്ത്യ സ്ട്രൈക്കേഴ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പോര്‍ട്ടിങ് യുനൈറ്റഡ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. സ്പോര്‍ട്ടിങ് യുനൈറ്റഡിന് വേണ്ടി റാഷിദ് രണ്ടു ഗോളുകള്‍ നേടി. സ്പോര്‍ട്ടിങ് യുണൈറ്റഡിന്‍െറ ഹാതിം നസീര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായി.
രണ്ടാം മത്സരത്തില്‍ സോക്കര്‍ ഫ്രീക്സ് ജൂനിയേഴ്സും സ്പോര്‍ട്ടിങ് യുണൈറ്റഡ് ബി ടീമും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. ഇമ്രാന്‍ അബ്ദുല്ല നേടിയ ഗോളിന് സ്പോര്‍ട്ടിങ് യുനൈറ്റഡ് ബി ആദ്യം ലീഡ് നേടിയെങ്കിലും നഈം സിദ്ദിഖിലൂടെ തിരിച്ചടിച്ച് സോക്കര്‍ ഫ്രീക്സ് സമനിലയില്‍ എത്തിച്ചു.
സ്പോര്‍ട്ടിങ് യുനൈറ്റഡ് ബി യുടെ ഫാദി അശ്്റഫാണ് മികച്ച കളിക്കാരന്‍. ശരീഫ് കാര്‍ഗോ എം ഡി മജീദ് നഹ, അല്‍ റയാന്‍ ഇന്‍റനാഷണല്‍ പോളിക്ളിനിക് എം ഡി ടി. പി. ഷുഹൈബ് എന്നിവര്‍ മികച്ച കളിക്കാര്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
സീനിയര്‍ വിഭാഗത്തില്‍ അല്‍ അമല്‍ വാച്ചസ് ബ്ളാസ്റ്റേഴ്സ് എഫ്.സിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് നാദക് ബ്ളൂ സ്റ്റാര്‍ എ ടീം സെമി ഉറപ്പിച്ചത്. കളി നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ടൈബ്രേക്കറിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.
ടൈബ്രേക്കറില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ രണ്ടു കിക്കുകള്‍ ഉജ്വലമായി തടുത്തിട്ട ഗോള്‍ കീപ്പര്‍ ഷിബിലി കോടശ്ശേരിയുടെ പ്രകടനമാണ് ബ്ളൂ സ്റ്റാറിന്‍െറ രക്ഷക്കത്തെിയത്.
ബ്ളൂ സ്റ്റാര്‍ ടീമിലെ ജസീര്‍ തറയില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സിഫ് ട്രഷറര്‍ വി. കെ റൗഫ് പുരസ്കാരം സമ്മാനിച്ചു.
സിഫ് വൈസ് പ്രസിഡന്‍റ്് നിസാം മമ്പാട്, വി.കെ റഊഫ്, മുജീബ് മുത്തേടത്, അയൂബ് മുസ്്ലിയാരകത്ത്, ഉമര്‍ ഹിലാല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.