എസ്.കെ.ഐ.സി ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: വംശീയതക്കും വര്‍ഗീയതക്കുമെതിരെ മാനവികത സംരക്ഷിക്കണമെന്ന ഖുര്‍ആന്‍ ദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ (എസ്.കെ.ഐ.സി) സൗദി തല ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി’ എന്ന പ്രമേയത്തിന്‍െറ രണ്ടാം ഘട്ടമായി ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പരിപാടി. ‘ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്‍െറ 28, 29 ജുസ്ഉകളെ ആസ്പദമാക്കി പരീക്ഷ നടത്തും.
സൗദിയിലെ വിവിധ പ്രവിശ്യകളുടെ അടിസ്ഥാനത്തിലും ദേശീയ തലത്തിലുമാണ് പരീക്ഷ. വിവിധ മതവിശ്വാസികള്‍ പങ്കെടുക്കുന്ന ‘ഞാനറിഞ്ഞ ഖുര്‍ആന്‍’ എന്ന വിഷയത്തില്‍ സിമ്പോസിയം, വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘ഖുര്‍ആന്‍ സന്ദേശം എങ്ങിനെ കൈമാറാം’ എന്ന വിഷയത്തില്‍ സെമിനാര്‍, ഖുര്‍ആന്‍ ഹിഫ്ദ് മത്സരം, ഫാമിലി സംഗമം, പഠന യാത്ര, ഖുര്‍ആന്‍ ക്വിസ്, ഏരിയ തല ഉദ്ബോധനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. സിലബസ് പുസ്തകത്തിന്‍െറ പ്രകാശനം ഈ മാസം 23ന് റിയാദില്‍ നടക്കുമെന്ന് ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, സെയ്തു ഹാജി മുന്നിയൂര്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.