ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പ്രൗഢ തുടക്കം
text_fieldsറിയാദ്: ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ (ഐ.ഐ.പി.എസ് -സേവ) വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച പരിശീലനവും വിജഞാനവും പകര്‍ന്നുകൊണ്ട് സ്കൂളിന്‍െറ ഭാഗമായി നടക്കുന്ന സ്പെഷല്‍ കെയര്‍ സെന്‍ററര്‍ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിലെ കെട്ടിടത്തിന്‍െറ പരിമിതികള്‍ മറികടക്കുന്നതിന് മനേജ്മെന്‍റ് തയ്യാറാക്കിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ സ്കൂളിന് കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2018 ഓടെ നിലവിലുള്ളതിന്‍െറ ഇരട്ടി കുട്ടികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അത്യാധുനിക സൗക്യരങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി സൗദിയിലെ പ്രമുഖ ഗ്രൂപ്പുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചതായി ചെയര്‍മാന്‍ നവാസ് അബ്ദുല്‍ റഷീദ് ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ കെ.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പത്തു വര്‍ഷത്തിലധികം സ്കൂളില്‍ സേവനം ചെയ്ത അധ്യാപരെ ആദരിച്ചു.
ഒന്നാം ദിവസം സ്കൂളിലെ സ്പെഷല്‍ കെയര്‍ സെന്‍ററര്‍ വിദ്യാര്‍ഥികള്‍ നടത്തിയ കലാപരിപാടകളോടെയാണ് വാര്‍ഷികാഘാഷ പരിപാടികള്‍ക്ക് തുടക്കമായത്. നിറഞ്ഞ സദസ്സില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിവിധ ക്ളാസുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത വിവിധ പരിപാടികള്‍ അരങ്ങേറി. ഭാരതത്തിന്‍െറ ഐക്യം, അഖണഡത, സാംസ്കാരിക വൈവിധ്യങ്ങള്‍, സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങള്‍, ഇന്ത്യന്‍ സൈനിക ശക്തി, സാമൂഹിക നന്മകള്‍, ഇന്ത്യ, സൗദി സൗഹൃദം തുടങ്ങി വിവിധ വിഷയങ്ങളുടെ പശ്ചാതലത്തില്‍ നടന്ന കലാപരിപാടികളില്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അംബാസഡറുടെ പത്നി ശബ്നം ജാവേദ്, മാനേജ്മെന്‍റ് കമ്മറ്റി അംഗങ്ങളായ അഫ്താബ് ആലം, ഡോ.ശൈഖ് അബ്ദുല്ല, തോമസ് വര്‍ഗീസ്, സുരേഷ് കുമാര്‍, ശബാന പര്‍വീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
