കാല്‍നൂറ്റാണ്ട് മുമ്പ് കാണാതായ ഉപ്പയെ തേടി മകന്‍ സൗദിയില്‍
text_fieldsറിയാദ്: കാല്‍നൂറ്റാണ്ട് മുമ്പ് സൗദിയിലത്തെി കാണാതായ പിതാവിനെ തേടി മകന്‍ ഇപ്പോഴും അന്വേഷണം തുടരുന്നു. പെരിന്തല്‍മണ്ണ സ്വദേശി ചേമ്പലങ്ങാടന്‍ ഇബ്രാഹീമിനെയാണ് ഏക മകന്‍ സൈനുല്‍ ആബിദ് തേടുന്നത്. 1992 മേയ് 24ന് തനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് ഉപ്പ വിമാനം കയറിയത്. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് എത്തിയതെന്നും കൃഷിത്തൊഴിലാളിയുടെ വിസയായിരുന്നെന്നുമാണ് അറിഞ്ഞത്. രണ്ട് കത്തുകളാണ് ആകെ വന്നത്. അതില്‍ നിന്നാണ് വിവരങ്ങളൊക്കെ അറിഞ്ഞത്. മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്താണെന്നും കിലോമീറ്ററുകള്‍ നടന്നാല്‍ മാത്രമാണ് റോഡ് കാണുകയെന്നും കത്തിലുണ്ടായിരുന്നു. രണ്ടാമത്തെ കത്തോടെ ആ ബന്ധവും അവസാനിച്ചു. പിന്നീട് ഒരു വിവരവുമില്ല. കത്തിലുണ്ടായിരുന്ന വിലാസം അല്‍അഹ്സക്ക് സമീപം സല്‍വയിലേതായിരുന്നു. അവിടെ അന്‍ബാക് എന്ന തൊഴിലാളി ക്യാമ്പിലുണ്ടായിരുന്ന പി.എം മുസ്തഫ എന്ന ഒരാളുടെ വിലാസമാണ് അഡ്രസായി കൊടുത്തിരുന്നത്. ആ രണ്ട് കത്തുകളും സൈനുല്‍ ആബിദ് സൂക്ഷിക്കുന്നു. ആ കത്തുകളുമായി രണ്ടു മാസം മുമ്പാണ് റിയാദിലേക്ക് വിമാനം കയറിയത്.
ഉപ്പ പോരുമ്പോള്‍ അനുജത്തി ഷബ്ന മോള്‍ക്ക് മൂന്ന് വയസ്സായിരുന്നു. ക്വാറിയില്‍ ജോലിക്ക് പോയി കല്ല് ചുമന്നാണ് ഉമ്മ തന്നേയും അനുജത്തിയേയും വളര്‍ത്തിയത്. ഉമ്മയെ സഹായിക്കാന്‍ പലവിധ ജോലികള്‍ ചെയ്തു. കുടുംബത്തിന്‍െറ പ്രാരാബ്ധങ്ങളൊക്കെ ഒന്നൊന്നായി പരിഹരിച്ചു. സഹോദരിയെ വിവാഹം ചെയ്തയച്ചു. സൈനുല്‍ ആബിദും വിവാഹിതനായി. കുടുംബത്തിന് നല്ല ജീവിതവും സന്തോഷവുമൊക്കെ വന്നെങ്കിലും ഉപ്പ ഇല്ലാത്തത് നൊമ്പരമായി അവശേഷിച്ചു. സൗദിയില്‍ എവിടേയോ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് കരുതുന്നത്. സൗദിയിലുള്ള ബന്ധുക്കളും നാട്ടുകാരുമൊക്കെയായി ബന്ധപ്പെട്ട് സാധ്യമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. നേരിട്ടത്തെി അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഫലമുണ്ടായാലോ എന്ന ചിന്തയിലാണ് ഇങ്ങോട്ട് വരാനുള്ള സാധ്യത ആരാഞ്ഞത്. അങ്ങനെയാണ് ബഖാലയിലെ സെയില്‍സ്മാന്‍െറ വിസയില്‍ രണ്ടുമാസം മുമ്പ് ജോലിക്കത്തെിയത്.
റിയാദ് ന്യൂ സനാഇയയിലാണ് ജോലി. ഉപ്പക്ക് വേണ്ടിയുള്ള അന്വേഷണം എങ്ങനെ തുടങ്ങണം, ആരെ ബന്ധപ്പെടണം എന്നൊന്നും അറിയില്ലായിരുന്നു. ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹിയായ ശംസുദ്ദീനെ പരിചയപ്പെട്ടത് സഹായമായി. ഒൗദ്യോഗിക തലത്തിലും മറ്റും അന്വേഷണം നടത്താനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുകൊടുത്തു. എത്രയും വേഗം ഉപ്പയെ കണ്ടത്തെണമെന്ന ചിന്ത മാത്രമേ മനസിലുള്ളൂ. സൗദിയിലേക്ക് വരുമ്പോള്‍ ഉപ്പാക്ക് 33 വയസായിരുന്നു പ്രായം. എന്തെങ്കിലും വിവരം അറിയുന്നവര്‍ 0506424146, 0552740010 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സൈനുല്‍ ആബിദ് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
