Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്‍മാന്‍ രാജാവ് കുവൈത്തില്‍

text_fields
bookmark_border
സല്‍മാന്‍ രാജാവ് കുവൈത്തില്‍
cancel
camera_alt??????????????? ????????? ???????? ???????

റിയാദ്: ജി.സി.സി രാഷ്ട്രങ്ങളിലെ പര്യടനത്തിന്‍െറ ഭാഗമായി സല്‍മാന്‍ രാജാവ് കുവൈത്തിലത്തെി. ബഹ്റൈനില്‍ 37ാമത് ജി.സി.സി ഉച്ചകോടിക്ക് ശേഷമാണ് രാജാവ് കുവൈത്തിലത്തെിയത്. സൗദി ഭരണാധികാരിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തെ ആഘോഷപൂര്‍വമാണ് കുവൈത്ത് സ്വീകരിച്ചത്. 
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അദ്ദേഹത്തിന് രാജകീയ സ്വീകരണം നല്‍കി. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍സബാഹ്, മന്ത്രിമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
രാജാവിന്‍െറ ബഹുമാനാര്‍ഥം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ഹസ്തദാനം നടത്തി. പിന്നീട് കുവൈത്ത് ഭരണാധികാരിയുടെ കൊട്ടാരത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സ്വീകരണ ചടങ്ങിന്‍െറ ഭാഗമായി ഒരുക്കിയ പാരമ്പര്യ നൃത്തത്തില്‍ സല്‍മാന്‍ രാജാവും കുവൈത്ത് അമീറും പങ്കെടുത്തു. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സല്‍മാന്‍ രാജാവ് കുവൈത്തിലത്തെിയത്. ചരിത്രപരമായ സന്ദര്‍ശനമെന്നാണ് കുവൈത്ത് ഭരണകൂടം ഇതിനെ വിശേഷിപ്പിച്ചത്. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - -
Next Story