യാമ്പുവിലെ മൊബൈല്‍ കടകള്‍ അടച്ചുപൂട്ടുന്നു
text_fieldsയാമ്പു: മൊബൈല്‍ കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം നടപ്പിലാവാനിരിക്കെ യാമ്പുവിലെ മൊബൈല്‍ കടകള്‍ അടച്ചുപൂട്ടുന്ന അവസ്ഥയില്‍.
പല കടകളിലും അമ്പത് ശതമാനം സ്വദേശികളെ നിയമിച്ച് ജൂണ്‍ മുതല്‍ പ്രവര്‍ത്തിച്ചെങ്കിലും മന്ദഗതിയിലാണ് കച്ചവടം മുന്നോട്ട് പോയിരുന്നത്. സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ കടകളിലും അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രങ്ങളിലും വിദേശികള്‍ക്ക് ജോലിചെയ്യാന്‍ അനുവാദമില്ല. പ്രഖ്യാപിത നിയമം നടപ്പാക്കാനും സ്വദേശികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കാനും സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ ശക്തമായ പരിശോധനയുമായി രംഗത്തുണ്ട്. പകുതി ജീവനക്കാര്‍ സ്വദേശികളാവണമെന്ന നിയമം പാലിക്കാത്ത ചില കടകള്‍ പൂട്ടിച്ചിരുന്നു. ചില കടകള്‍ക്ക് പിഴ ചുമത്തി. സ്വദേശിവത്കരണം പൂര്‍ണമാവുന്നതോടെ വിദേശ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി.
ലൈസന്‍സ് മാറ്റി വേറെ രീതിയില്‍ കട തുടങ്ങാന്‍ ചിലര്‍ ആലോചിക്കുന്നതായി മലയാളി ജീവനക്കാര്‍ പറയുന്നു.
ഇലക്ട്രോണിക്സ്, ഫാന്‍സി, സ്റ്റേഷനറി കടകളാക്കാനാണ് ശ്രമം. ചില ഒറ്റപ്പെട്ട കടകള്‍ ഇതിനകം മാറ്റിയിട്ടുണ്ട്.
മൊബൈല്‍ കടകളില്‍ സ്റ്റോക്ക് കുറച്ചു തുടങ്ങി. പുതിയ സാധനങ്ങള്‍ വാങ്ങാതെ ഉള്ളത് വിറ്റഴിക്കാനും ചില കടകള്‍ പെടാപാട് പെടുന്നു.
ലൈസന്‍സ് മാറ്റിയാല്‍ അവിടെ മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനോ അറ്റകുറ്റ പണി നടത്താനോ നിയമപ്രകാരം കഴിയില്ല. പിടിക്കപ്പെട്ടാല്‍ നാട് കടത്തലും പിഴ ചുമത്തലും ഉണ്ടാകുമെന്ന് തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഷോപ്പില്‍ ജോലിയില്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍നേരിടേണ്ടി വരുമെന്ന് ഭയന്ന് വിദേശികളായ ജീവനക്കാരില്‍ പലരും സെപ്റ്റംബര്‍ ആദ്യത്തോടെ നാട്ടിലേക്ക് മടങ്ങാനും ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.