തൊഴിലുടമയെപ്പറ്റി വിവരമില്ല; മടക്കയാത്രക്ക് വഴി കാണാതെ തമിഴ്നാട്ടുകാരന്‍
text_fieldsബുറൈദ: വിജനമായ മരുഭൂമിയില്‍ പലേടത്തായി ജോലി ചെയ്തെങ്കിലും താമസരേഖ ലഭിക്കാതിരുന്ന തമിഴ്നാട്ടുകാരന്‍ സ്പോണ്‍സറുടെ തിരോധാനത്തെ തുടര്‍ന്ന് മടക്കയാത്രക്ക് വഴി കാണാതെ വലയുന്നു. ഏഴ് കൊല്ലം മുമ്പ് സൗദിയിലത്തെിയ തൂത്തുക്കുടി മുത്തിയപുരം സ്വദേശി കറുപ്പസാമി (47) യാണ് സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ മടക്കയാത്ര സ്വപ്നം കണ്ട് കഴിയുന്നത്. റിയാദില്‍ വിമാനമിറങ്ങി അഫീഫില്‍ എത്തിയശേഷം ആദ്യത്തെ ഒന്നര വര്‍ഷം സ്പോണ്‍സറുടെ ആടുകളെ മേക്കുന്ന ജോലിയായിരുന്നു. അതിനുശേഷം സ്പോണ്‍സര്‍ തന്‍െറ ബന്ധുവിന്‍െറ കാലികളെ നോക്കുന്ന ജോലി ഏല്‍പിച്ചു. പിന്നീട് തൊഴിലുടമയെ താന്‍ കണ്ടിട്ടില്ളെന്ന് കറുപ്പസാമി പറയുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഉള്ള ജോലിയും നഷ്ടമായി. അസുഖബാധിതനായി അഫീഫ് നഗരത്തിലത്തെിയ ഇയാള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് തുണയായത്. ആശുപത്രിയിലത്തെിച്ച് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയ മലയാളി സമാജം പ്രവര്‍ത്തകന്‍ ഷാജി ആലുവയുടെ നേതൃത്വത്തില്‍ സ്പോണ്‍സറെ കണ്ടത്തൊന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അഫീഫ് അമീറിന് പരാതി നല്‍കി. അമീറിന്‍െറ നിര്‍ദേശപ്രകാരം പോലീസും ജവാസാത്ത് അധികൃതരും നടത്തിയ അന്വേഷണത്തില്‍ തൊഴിലുടമ സ്ഥലം മാറിപ്പോയതായാണ് അറിഞ്ഞത്. പുറം ജോലികള്‍ ചെയ്ത് ചെലവുകള്‍ക്ക് വക കണ്ടത്തെുകയും സാമൂഹിക പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ സൗകര്യത്തില്‍ കഴിഞ്ഞുവരികയും ചെയ്ത കറുപ്പസാമിയെ ഇപ്പോള്‍ പ്രധാനമായും അലട്ടുന്നത് രോഗബാധയാണ്. നാട്ടില്‍ ഭാര്യയയും രണ്ട് പെണ്‍മക്കളുമുണ്ട് ഇയാള്‍ക്ക്. പ്രവിശ്യ ആസ്ഥാനമായ റിയാദിലത്തൊന്‍ തന്നെ 400 കിലോ മീറ്റര്‍ സഞ്ചരിക്കണമെന്നതാണ് ബന്ധപ്പെട്ടവരെ കുഴക്കുന്നത്. ഇയാളെ നാട്ടിലത്തെിക്കുന്നതിന് തലസ്ഥാന നഗരിയിലെ ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ സാമൂഹികപ്രവര്‍ത്തകരുടെയോ സഹായം പ്രതീക്ഷിക്കുകയാണ് അഫീഫിലെ സാമൂഹികപ്രവര്‍ത്തകര്‍. വിശദ വിവരങ്ങള്‍ക്ക് 0551572786 എന്ന നമ്പറില്‍ ഷാജി ആലുവയെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
