Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്ക് വിവാഹ സമ്മാനമായി 60കാരനായ സൗദി എവറസ്റ്റ് കീഴടക്കി

text_fields
bookmark_border
ഭാര്യക്ക് വിവാഹ സമ്മാനമായി 60കാരനായ സൗദി എവറസ്റ്റ് കീഴടക്കി
cancel

ദമ്മാം: വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് സമ്മാനമായി എവറസ്റ്റ് കൊടുമുടി കീഴടക്കുക. അതും 60ാം വയസ്സില്‍! സ്നേഹത്തിന് മുന്നില്‍ എവറസ്റ്റും തടസ്സമല്ളെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി പൗരനായ അഹ്മദ് അല്‍ ഗാംദി. പുതിയ വസ്ത്രമോ ആഭരണമോ വിരുന്നോ നല്‍കുന്നതിന് പകരമാണ് അപൂര്‍വ സമ്മാനം ഗാംദി ഭാര്യക്ക് നല്‍കിയത്.

42 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തില്‍ സഹധര്‍മിണിക്ക് നന്ദി പ്രകാശിപ്പിക്കാന്‍ മഞ്ഞുറഞ്ഞു കിടക്കുന്ന മല കയറാനാണ് അദ്ദേഹം തീരുമാനിച്ചത്. പര്‍വതാരോഹണത്തിനിടെ ഭാര്യക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കുമുള്ള അഭിവാദ്യം റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഗാംദി ഭാര്യക്കുള്ള പ്രണയലേഖനം പ്രത്യേകമായി അയക്കുകയും ചെയ്തു.

‘എന്‍െറ അമൂല്യ സമ്പത്തായ പ്രിയ ഭാര്യ ഉമ്മുഹഫദ്, 42 വര്‍ഷത്തെ ദൃഢബന്ധത്തിന് ഞാനിതാ നന്ദി പ്രകാശിപ്പിക്കുന്നു’ - മൂന്നു മിനിറ്റ് നീണ്ട യുട്യൂബ് വീഡിയോയില്‍ അല്‍ ഗാംദി പറയുന്നു. ഈ അസാധാരണ നേട്ടത്തില്‍ തനിക്കൊപ്പം ഭാര്യയും ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഉയരത്തോട് ഭയമാണ് ഉമ്മുഫഹദിന്. ‘നിനക്ക് ഉയരങ്ങളോട് ഭയമില്ലായിരുന്നെങ്കില്‍ എന്‍െറ ചുമലിലെടുത്തെങ്കിലും നിന്നെ ഇവിടെയത്തെിക്കുമായിരുന്നു’ -  അല്‍ഗാംദിയുടെ പ്രണയം തുളുമ്പുന്ന വാക്കുകള്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story