ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം തബൂക്ക് ജയില്‍ സന്ദര്‍ശിച്ചു
text_fieldsതബൂക്ക്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം തബൂക്കിലെ ജയില്‍ സന്ദര്‍ശിച്ചു. വൈസ് കോണ്‍സല്‍ അബ്ദുല്‍ ഹമീദ് നായിക്, കോണ്‍സല്‍ സ്റ്റാഫ് ആര്‍.എ ജീലാനി എന്നിവരാണ് ജയിലില്‍ എത്തിയത്. മൂന്ന് ഇന്ത്യാക്കാരാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളാണ് ഇവര്‍. ജയില്‍ മേധാവി മേജര്‍ അലി അല്‍അനസിയുമായി സംഘം ചര്‍ച്ച നടത്തി. യു.പി, ബിഹാര്‍ സ്വദേശികള്‍ മൂന്ന് മാസം കൊണ്ട് ശിക്ഷ കാലാവധി കഴിഞ്ഞ് മോചിതരാകും. തമിഴ്നാട്ടുകാരന്‍ വിചാരണ തടങ്കലിലാണുള്ളത്. കോടതിയില്‍ കേസ് നടക്കുകയാണ്. വിധി വന്നിട്ടില്ല. കോണ്‍സല്‍ സംഘം തബൂക്ക് നാടുകടത്തല്‍ കേന്ദ്രത്തിലിലും (തര്‍ഹീല്‍) സന്ദര്‍ശനം നടത്തി.
ഇവിടെ ഇന്ത്യന്‍ തടവുകാര്‍ ആരുമില്ല. തുടര്‍ന്ന് തൊഴില്‍ കാര്യ വകുപ്പിന്‍െറ തബൂക്ക് ശാഖയും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ പരാതികള്‍ അതത് സമയങ്ങളില്‍ തന്നെ പരിഗണിച്ച് പ്രശ്നപരിഹാരം നല്‍കി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍സുലേറ്റ് സംഘത്തോടൊപ്പം തബൂക്കിലെ ഇന്ത്യന്‍ വളണ്ടിയര്‍ സംഘാംഗങ്ങളായ സിറാജ് എറണാകുളവും ഉണ്ണി മുണ്ടുപറമ്പുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
