Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാംസ്കാരികോത്സവത്തിന്...

സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു; സൂഖ് ഉക്കാദ് തുറന്നു

text_fields
bookmark_border
സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു; സൂഖ് ഉക്കാദ് തുറന്നു
cancel
camera_alt???? ???????????? ??????? ????????? ??????

ത്വാഇഫ്: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ പത്താമത് സൂഖ് ഉക്കാദ് മേളക്ക് ഉജ്ജ്വല തുടക്കം. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ത്വാഇഫിലെ അര്‍ഫാഅ്ലെ സൂഖ് ഉക്കാദ് ആസ്ഥാനത്തത്തെിയ അദ്ദേഹം വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചശേഷമാണ് മേള ഉദ്ഘാടനം ചെയ്തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനുവേണ്ടി ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും മേളയിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും രാജാവ് അഭിവാദ്യങ്ങള്‍ നേര്‍ന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ അപ്രത്യക്ഷമായിരുന്ന ഉക്കാദ് ഇപ്പോഴിതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നേരത്തെ ഇവിടെ ഏകാന്തതായിരുന്നു. ഇപ്പോള്‍ ആശ്ചര്യമാണ് അനുഭവപ്പെടുന്നത്.

സൂഖ് ഉക്കാദിന്‍െറ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
 

ഫൈസല്‍ രാജാവാണ് അപ്രത്യക്ഷമായ സൂഖ് ഉക്കാദിന്‍െറ സ്ഥലം കണ്ടത്തെുകയും നിര്‍ണയിക്കുകയും ചെയ്തത്. പിന്നീട് അബ്ദുല്ല രാജാവിന്‍െറ കാലത്ത് ഉക്കാദിന്‍െറ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. ഇപ്പോഴിതാ സല്‍മാന്‍ രാജാവിന്‍െറ ഭരണനേതൃത്വത്തില്‍ സൂഖ് ഉക്കാദ് ആളുകളില്‍ അമ്പരപ്പും ആശ്ചര്യമുണ്ടാക്കുംവിധം അണിഞ്ഞൊരുങ്ങിയിരിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉക്കാദ് കവിയായി തെരഞ്ഞെടുത്ത ജോര്‍ഡാനിലെ മുഹമ്മദ് മഹ്മൂദ് അല്‍ അസാമിനെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു. വിഷന്‍ 2030 നെക്കുറിച്ച ഫിലിം പ്രദര്‍ശനവും വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. അറബ് ലോകത്തെ അറിയപ്പെട്ട ഗായകനായ മുഹമ്മദ് അബ്ദുവിന്‍െറ ഗാനത്തോടെ ഉദ്ഘാടന ചടങ്ങ് സമാപിച്ചത്.

സൂഖ് ഉക്കാദിന്‍െറ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
 

സൗദി ടൂറിസം മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍, കിങ് അബ്ദുല്‍ അസീസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി സിറ്റി മേധാവി അമീര്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ മുഹമ്മദ്, സാംസ്കാരി വകുപ്പ് മന്ത്രി ഡോ.ആദില്‍ ബിന്‍ സൈദ് അല്‍തുറൈഫി, സൗദി വാര്‍ത്ത ഏജന്‍സി മേധാവി അബ്ദുല്ല ബിന്‍ ഫഹദ് അല്‍ഹുസൈന്‍, രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ട കലാ സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രഗല്‍ഭരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉക്കാദ് പട്ടണം; ആദ്യ ഘട്ട വികസനത്തിന് 775 ദശലക്ഷം
ത്വാഇഫ്: ‘ഉക്കാദ് പട്ടണം’ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് 775 ദശലക്ഷം റിയാല്‍ വകയിരുത്തിയതായി ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. ഇതില്‍ 220 ദശലക്ഷം റിയാല്‍ ടൂറിസം പുരാവസ്തു പദ്ധതിക്കള്‍ക്കാണ്. 555 ദശലക്ഷം റിയാല്‍ ഉക്കാദിനു അകത്തും പുറത്തുമുള്ള അടിസ്ഥാന നിര്‍മാണ ജോലികള്‍ക്കാണ്. ബജറ്റില്‍ അംഗീകരിച്ചാല്‍ ഉടനെ പദ്ധതി ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം വകുപ്പ് മേധാവി പറഞ്ഞു. അറബി കവിത അക്കാദമി, മ്യൂസിയം, തമ്പുകള്‍, ഉല്ലാസകേന്ദ്രങ്ങള്‍, ഓഫീസ്, വിശ്രമകേന്ദ്രങ്ങള്‍, സ്പോര്‍ട്സ്, ആരോഗ്യ കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയുടെ വികസനം ഉള്‍പ്പെട്ടതാണ് പദ്ധതികള്‍. സ്വകാര്യ മേഖലക്ക് നിക്ഷേപത്തിനുള്ള അവസരങ്ങളുണ്ടാകും. പുരാതനമായ അറബ് സൂഖായതിനാലും വലിയ ചരിത്രപ്രധാന്യമുള്ള സ്ഥലമായതിനാലുമാണ് ഉക്കാദ് വികസിപ്പിക്കുന്നത്. സാംസ്കാരികവും സാമ്പത്തികവുമായി ആ പേരിന് ബന്ധമുണ്ട്. പ്രവാചകന്‍ സന്ദര്‍ശിച്ച സൂഖ് എന്ന പ്രത്യേകതയുമുണ്ട്. അറേബ്യന്‍ പൈത്യകത്തിന്‍െറ വലിയ അടയാളമായാണ് ഇത് നിലകൊള്ളുന്നതെന്നും സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story