Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ബില്‍ ലാദിന്‍’ കമ്പനി...

‘ബില്‍ ലാദിന്‍’ കമ്പനി തൊഴിലാളികള്‍ ജിദ്ദയില്‍ റോഡ് ഉപരോധിച്ചു

text_fields
bookmark_border
ജിദ്ദ: മാസങ്ങളായി വൈകിയ ശമ്പളം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ‘സൗദി ബിന്‍ ലാദിന്‍’ കമ്പനി തൊഴിലാളികള്‍ ജിദ്ദയില്‍ റോഡ് ഉപരോധിച്ചു. ജിദ്ദയിലെ ഹമദാനിയക്ക് എതിര്‍വശത്തുള്ള എക്സ്പ്രസ് ഹൈവെയില്‍ കൂട്ടം കൂടിനിന്നാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. ഇത് വലിയ തോതിലുള്ള ട്രാഫിക്  കുരുക്കിന് കാരണമായി. അതിനിടെ, ബിന്‍ലാദിന്‍ കമ്പനിയിലെ വിവിധ രാജ്യക്കാരായ മുഴുവന്‍  ജീവനക്കാരുടെയും വൈകിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്നും എല്ലാവരുടെയും അവകാശങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയ വാക്താവ് അബ്ദുല്ല അല്‍ഉലയാന്‍ വ്യക്തമാക്കി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story