Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2016 2:21 PM IST Updated On
date_range 4 Aug 2016 2:21 PM ISTമൊബൈല്‍ കടകളിലെ സൗദിവത്കരണം: തീരുമാനം പുനഃപരിശോധിക്കില്ളെന്ന് തൊഴില്‍ മന്ത്രി
text_fieldsbookmark_border
ജിദ്ദ: മൊബൈല്‍ കടകളിലെ സ്വദേശിവത്കരണ തീരുമാനം പുനഃപരിശോധിക്കില്ളെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി പറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലയില്‍ സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്നാണ് നിയമം. ഈ സമയ പരിധി ആറു മാസം കൂടി നീട്ടമെന്നാവശ്യപ്പെട്ട് ചില നിക്ഷേപകര്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ദുല്‍ഹജ്ജ് ഒന്നാണ് സ്വദേശീവത്കരണത്തിന് നിശ്ചയിച്ച അവസാന സമയ പരിധി.
അതിനുശേഷം മൊബൈല്‍ കടകളില്‍ പൂര്‍ണമായും സൗദി തൊഴിലാളികളായിരിക്കും. തൊഴില്‍ വകുപ്പിന്‍െറ തീരുമാനം പാലിക്കണം. സ്വദേശികളായ യുവതീ യുവാക്കള്‍ സര്‍ക്കാര്‍ നല്‍കിയ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവരാണ്. സൗദികളെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരമറിയിക്കാന്‍ അലംഭാവം കാട്ടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ ശമ്പളം വൈകുന്ന സംഭവം വ്യാപകമല്ളെന്ന് മന്ത്രി പറഞ്ഞു. ഓരോ മേഖലയിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താല്‍ തൊഴില്‍ മന്ത്രാലയ ബ്രാഞ്ച് ഓഫിസുകള്‍ക്ക് കീഴില്‍ പരിശോധന നടന്നുവരുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തേയും സാമൂഹികക്ഷേമ മന്ത്രാലയത്തേയും ലയിപ്പിക്കാന്‍ സൗദി ഭരണാധികാരി കല്‍പന പുറപ്പെടുവിച്ചത് സ്വദേശികളായ യുവതീ, യുവാക്കള്‍ക്ക് അവരുടെ പദ്ധതികള്‍ നടപാക്കുന്നതിലെ പ്രയാസങ്ങള്‍ കുറക്കുന്നതിനാണ്. അവര്‍ക്ക് സഹായം നല്‍കാനും പ്രയാസങ്ങള്‍ ലഘൂകരിക്കാനും മന്ത്രാലയം തയാറാണെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story