Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേബര്‍ ക്യാമ്പില്‍...

ലേബര്‍ ക്യാമ്പില്‍ സൗദി വക ഭക്ഷണവും മരുന്നും

text_fields
bookmark_border
ലേബര്‍ ക്യാമ്പില്‍ സൗദി വക ഭക്ഷണവും മരുന്നും
cancel
camera_alt???? ????? ?????????? ?????? ??????????? ???????? ???????????? ??????????????? ????????? ??????? ????? ??????
ജിദ്ദ: സ്വകാര്യകമ്പനിയായ സൗദി ഓജറില്‍ ഇന്ത്യന്‍ തൊഴിലാളികളുള്‍പെടെ ആയിരക്കണക്കിനാളുകള്‍ക്ക് സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയവും ആരോഗ്യവകുപ്പും ചേര്‍ന്ന് ഭക്ഷണവും മരുന്നും വിതരണം ചെയ്തു തുടങ്ങി. ക്യാമ്പില്‍ ഭക്ഷണശാല അടച്ചു പൂട്ടിയതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാവിലെ സൗദി ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സംഘം ക്യാമ്പിലത്തെി ആവശ്യമായവര്‍ക്ക് ചികിത്സ നല്‍കി. സൗജന്യമായി മരുന്നും വിതരണം ചെയ്തു.
ഉച്ചക്ക് വിഭവസമൃദ്ധമായ ഭക്ഷണവുമായി വാഹനങ്ങള്‍ ക്യാമ്പിലത്തെി. ക്യാമ്പിലെ ശുചീകരണ പ്രവൃത്തികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്്.  കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പൗരസമൂഹത്തിന്‍െറ  സഹകരണത്തോടെ ക്യാമ്പുകളില്‍ ഭക്ഷണ വിതരണം നടന്നു. ചൊവ്വാഴ്ച രാത്രി മലയാളി ഉടമസ്ഥതയിലുള്ള ജിദ്ദ നാഷണല്‍ ആശുപത്രി അധികൃതര്‍ മരുന്ന് ക്യാമ്പിലത്തെിച്ചിരുന്നു. ജിദ്ദയില്‍ സൗദി ഓജര്‍ കമ്പനിയുടെ ആറ് ക്യാമ്പുകളാണുള്ളത്. 2450 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story