ശമ്പളം കിട്ടാത്തതിനാല്‍ തൊഴിലാളികള്‍ അക്രമാസക്തരായി; രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ കാറിടിച്ച് ഒരാള്‍ മരിച്ചു
text_fieldsജിദ്ദ: ശമ്പളം വൈകിയതിനെ തുടര്‍ന്ന് പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനി ഓഫിസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികളില്‍ ഒരാള്‍ വാഹനമിടിച്ച് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ജിദ്ദയില്‍ പുതുതായി നിര്‍മിക്കുന്ന കിങ് അബ്ദുല്‍ അസീസ് വിമാനത്താവള പദ്ധതി പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്പനി ഓഫിസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ വാഹനമിടിച്ചാണ് ഒരാള്‍ മരിച്ചത്. കാര്‍ വളഞ്ഞ തൊഴിലാളികളെ അവഗണിച്ച് മാനേജര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിന് മുന്നില്‍ തടിച്ചു കൂടിയ തൊഴിലാളികള്‍ ബഹളം വെക്കുകയും വാഹനങ്ങള്‍ കേടുവരുത്തുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അ
ക്രമം നടത്തിയ തൊഴിലാളികളെയും രക്ഷപ്പെടാന്‍ ശ്രമിച്ചവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല ഖുറൈഫ് പറഞ്ഞു.
വേതനസുരക്ഷ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് കോണ്‍ട്രാക്റ്റിങ് കമ്പനിക്കുള്ള എല്ലാ സേവനങ്ങളും തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി.
ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് 1150 ഓളം തൊഴിലാളികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. വിമാനത്താവള പദ്ധതി നിര്‍മാണജോലികള്‍ നടപ്പാക്കുന്ന പ്രമുഖ കമ്പനിക്ക് കീഴിലെ തൊഴിലാളികളാണ് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയത്. നാല് മാസത്തോളമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ളെന്നാണ് പരാതി. തൊഴിലാളികളുടെ ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും എത്രയുംവേഗം കൊടുക്കാനും കരാര്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടതായി മക്ക മേഖല തൊഴില്‍ കാര്യ ഓഫിസ് മീഡിയ സെന്‍റര്‍ മേധാവി അഹ്മദ് അല്‍ഗാമിദി പറഞ്ഞു.
ശമ്പളവും അനുകൂല്യം നല്‍കുക, നാട്ടിലേക്ക് തിരിച്ചയക്കുക, ആനൂകൂല്യം നല്‍കി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതിക്കുക എന്നിങ്ങനെയാണ് തൊഴിലാളികള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശമ്പളം വൈകിയതിനെ തുടര്‍ന്ന് കമ്പനി ഓഫിസിനു മുമ്പില്‍ തൊഴിലാളികള്‍ ഒരുമിച്ചു കൂടി ബഹളം വെക്കുകയും കമ്പനി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തവരെ തൊഴില്‍ വകുപ്പിന്‍െറ പ്രത്യേക സമിതിക്ക് മുമ്പാകെ ഹാജറാക്കും. കമ്പനിക്കെതിരെ പിഴയും മറ്റ് നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
