ടാക്സി ലൈസന്‍സുകള്‍ തല്‍ക്കാലത്തേക്ക് പുതുക്കും -ഗതാഗത മന്ത്രാലയം
text_fieldsറിയാദ്: ഗതാഗത മന്ത്രാലയം നടപ്പാക്കിയ പുതിയ നിയമാവലിയനുസരിച്ച് ലൈസന്‍സ് പുതുക്കാന്‍ പ്രയാസമനുഭവിക്കുന്ന കമ്പനികള്‍ക്ക് തല്‍ക്കാലത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചു. എന്നാല്‍ പുതിയ നിയമമനുസരിച്ച് അവസ്ഥ ശരിപ്പെടുത്താന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സാവകാശമാണ് അനുവദിക്കുക എന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഗതാഗത മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ നിയമം നടപ്പാക്കാനാവാതെ ലൈസന്‍സ് കാലാവധി അവസാനിച്ച ടാക്സി കമ്പനികള്‍ക്ക് വന്‍ ആശ്വാസമാണ് മന്ത്രാലയത്തിന്‍െറ പ്രസ്താവന.
ലൈസന്‍സ് തീര്‍ന്ന് ഒരു വര്‍ഷം വരെ പിന്നിട്ട കമ്പനികള്‍ക്ക് തല്‍ക്കാലത്തേക്ക് പുതുക്കാനുള്ള ഇളവാണ് മന്ത്രാലയം അനുവദിച്ചത്. എന്നാല്‍ പുതിയ നയമം പാലിക്കാന്‍ ടാക്സി കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇതിന് ആറ് മാസത്തെ സാവകാശവും ഗതാഗത മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. വാഹന ഇന്‍ഷൂറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി കവറേജിന് പുറമെ യാത്രക്കാര്‍, ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുക, വാഹനങ്ങളെ കമ്പനി അധികൃതര്‍ക്ക് നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്ന തരത്തില്‍ വാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുക, ഓരോ ടാക്സി കമ്പനിയിലും ചുരുങ്ങിയത് ഒരു വാഹനമെങ്കിലും വില്‍ചെയര്‍ യാത്രക്കാര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുക എന്നീ നിബന്ധനകളാണ് ടാക്സി കമ്പനികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പ്രയാസം സൃഷ്ടിച്ചത്. അതിനാല്‍ ലൈസന്‍സ് പുതുക്കാത്ത വാഹനങ്ങള്‍ ട്രാഫിക് വിഭാഗത്തിന്‍െറ പരിശോധനയത്തെുടര്‍ന്ന് പിടിച്ചെടുക്കുന്ന പ്രവണത കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു.
ലൈസന്‍സ് കാലാവധി അവസാനിച്ചവര്‍ ആറ് മാസത്തെ ഇളവുകാലം ഉപയോഗപ്പെടുത്തി ഉടന്‍ ലൈസന്‍സ് പുതുക്കണമെന്നും ഇളവുകാലത്തിനകം നിയമാനുസൃതാമയി മാറണമെന്നും ഗതാഗത മന്ത്രാലയം ടാക്സി കമ്പനി രംഗത്ത് മുതലിറക്കിയവരോട് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.