റിയാദ് അല്‍ഹംറാ പാര്‍ക്കില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
text_fieldsറിയാദ്: നഗരത്തിന്‍െറ വടക്കുകിഴക്കന്‍ ഭാഗത്തെ അല്‍ഹംറാ പാര്‍ക്കില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമുണ്ടായ അടിപിടിയില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് പരിക്കേറ്റതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത അവധിദിനത്തില്‍ പാര്‍ക്കിലുണ്ടായ പൂവാല ശല്യത്തത്തെുടര്‍ന്നാണ് കൂട്ടയടി ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതോടെ പാര്‍ക്കിലേക്കുള്ള നിരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ ഭയചകിതരായി. പൊലീസ് സ്ഥലത്തത്തെി സംഭവം നിയന്ത്രിക്കുകയും പ്രതികളില്‍ ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തെക്കുറിച്ച് ഒൗദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അല്‍ഹംറാ പാര്‍ക്കില്‍ ഏതാനും ദിവസങ്ങളായി കൗമാരക്കാരുടെ ശല്യമൂണ്ടെന്നും മതകാര്യ വകുപ്പിന്‍െറ ഇടപെടല്‍ കുറഞ്ഞതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.