റിക്രൂട്ട്മെന്‍റിന് അറുതിവരുത്താന്‍ തൊഴില്‍ ചട്ടങ്ങളില്‍ ഭേദഗതി: സ്വദേശിവല്‍ക്കരണം 75 ശതമാനമായിരിക്കണം
text_fieldsജിദ്ദ: റിക്രൂട്ട്മെന്‍റിന് അറുതിവരുത്തിസ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടത്തെുന്നതിന് തൊഴില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സൗദി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭേദഗതി പ്രകാരം സ്ഥാപന ഉടമകളുടെ സൗകര്യം പരിഗണിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ തൊഴില്‍ നിയമന യൂണിറ്റുകള്‍ ആരംഭിക്കും. ഇതിന്‍െറ ചെലവുകളും മറ്റും മാനവ വിഭവശേഷി ഡവലപ്മെന്‍റ് ഫണ്ട് ‘ഹദഫ്’ വഹിക്കും. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നതിന് റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ച് ആഭ്യന്തര രംഗത്ത് ലഭ്യമായ വിദേശി മാനവ വിഭവ ശേഷിമാത്രം ഉപയോഗപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നിലവില്‍വന്ന തൊഴില്‍ ചട്ട ഭേദഗതി.
തൊഴിലുടമകളുടെ സഹകരണത്തോടെ മാനവ വിഭവശേഷി ഡവലപ്മെന്‍റ് ഫണ്ടിന്‍െറ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്ന തൊഴില്‍ നിയമന യൂണിറ്റുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പ്രവര്‍ത്തന ചെലവുകളും മറ്റും വഹിക്കുന്നതിനും തൊഴില്‍ മന്ത്രാലയവും ‘ഹദഫും’ ചേര്‍ന്ന് സംവിധാനങ്ങളുണ്ടാക്കും. തൊഴില്‍ രഹിതരായ സ്വദേശി യുവതി യുവാക്കളെ കണ്ടത്തെി മതിയായ പരിശീലനം നല്‍കി വിദേശികളുടെ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ് തൊഴില്‍ നിയമന യൂണിറ്റുകളുടെ ലക്ഷ്യം. ഇതിനായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും സ്വദേശികളെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ പദ്ധതി തയാറാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കി ജോലിയില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കി അവരുടെ തൊഴില്‍ നൈപുണ്യം തെളിയിക്കാനുള്ള അവസരം നല്‍കണം.
പുതിയ ഭേദഗതി പ്രാവര്‍ത്തികമാകുന്നതോടെ ഓരോ തൊഴില്‍ സ്ഥാപനങ്ങളിലെയും മൊത്തം ജീവനക്കാരുടെ 75 ശതമാനം സ്വദേശികളായിരിക്കണമെന്നും തൊഴില്‍ ചട്ടഭേദഗതി അനുശാസിക്കുന്നുണ്ട്. മതിയായ സ്വദേശി ജീവനക്കാര്‍ ലഭ്യമല്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ തൊഴില്‍ മന്ത്രിക്ക് താല്‍ക്കാലികമായി സ്വദേശിവത്കരണ ശതമാനത്തില്‍ മാറ്റംവരുത്താം.
എന്നാല്‍ ഓരോ തൊഴില്‍ വിഭാഗങ്ങളിലും സ്വദേശിവത്കരണത്തിന്‍െറ തോത് പരിശോധിച്ച് തൊഴില്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അപ്പപ്പോള്‍ ആവശ്യമായ നിര്‍ദേശം നല്‍കും. ഭിന്നശേഷിക്കാരായ സ്വദേശി തൊഴിലന്വേഷകരെ നിയമിക്കുന്നതു സംബന്ധമായും തൊഴില്‍ മന്ത്രാലയം പുതിയ ഭേദഗതി പുറത്തിറക്കിയിട്ടുണ്ട്. അതുപ്രകാരം ഇരുപത്തഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പരിശീലനം ലഭിച്ച ഭിന്നശേഷിക്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലികളാണെങ്കില്‍ നാലു ശതമാനമെങ്കിലും ഭിന്നശേഷിക്കാരെ ഈ ജോലികളില്‍ നിയമിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
ഇത്തരം ജോലികളിലെ വേതനവും മറ്റുമടങ്ങിയ വിശദ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് കൈമാറണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.