മറ്റാരോ എടുത്ത സിം കാര്‍ഡില്‍ മലയാളിക്ക് നഷ്ടം 4,785 റിയാല്‍
text_fieldsഖമീസ് മുശൈത്: തിരുവനന്തപുരം സ്വദേശി ഷംനാദ് റഷീദിന്‍െറ പേരില്‍ ഇദ്ദേഹം അറിയാതെ മറ്റാരോ എടുത്ത മൊബൈല്‍ കണക്ഷനില്‍ 4,785 റിയാല്‍ ബില്‍. പതിനൊന്ന് വര്‍ഷമായി ഖമീസില്‍ ജോലി ചെയ്യുന്ന ഷംനാദ് ഇതുവരെ ഉപയോഗിച്ചിരുന്നത് പ്രീ പെയ്ഡ് സിം ആണ്. അതില്‍ നൂറ് പോയിന്‍റ് ആയാല്‍ 35 റിയാല്‍ അധികം ലഭിക്കുന്ന ഓഫറില്‍ റീചാര്‍ജ് ചെയ്യാന്‍ നോക്കിയപ്പോഴാണ് ഇതേ ഇഖാമയില്‍ മറ്റൊരു ബില്‍ ഉള്ളതിനാല്‍ സാധിക്കില്ളെന്ന് മറുപടി സന്ദേശം ലഭിച്ചത്. സൗദി ടെലികോം ഓഫീസ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോഴാണ് തന്‍െറപേരില്‍ ഒരു പോസ്റ്റ് പെയ്ഡ് സിം ഉപയോഗിച്ചിരുന്നെന്നും അതില്‍ 4,785 റിയാല്‍ അടക്കാന്‍ ബാക്കിയുള്ളതായും അറിയുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനത്തില്‍ ഇല്ലാത്ത ഈ സിം 2012 ലാണ് എടുത്തത്. എന്നാല്‍ ആരാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല.
ഇതിനിടയില്‍ പല തവണ ഇദ്ദേഹം നാട്ടില്‍ പോയി മടങ്ങി വന്നിട്ടുണ്ടെങ്കിലും ഫൈനല്‍ എക്സിറ്റ് അല്ലാതിരുന്നതിനാല്‍ വിമാനത്താവളത്തിലെ പരിശോധനയിലും ഇത് മനസ്സിലായിരുന്നില്ല. മൊബൈല്‍ കമ്പനികളുടെ നിര്‍ദേശ പ്രകാരം പുതിയ നിയമത്തില്‍ കഴിഞ്ഞ ആഴ്ച ഇദ്ദേഹം വിരലടയാളം നല്‍കിയപ്പോഴും ഇങ്ങനെ ഒരു ചതിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞിരുന്നില്ല. ഇതിന് മുമ്പും ഇത്തരത്തില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി കവലകളില്‍ നിന്നും സിം വാങ്ങുന്നവരാണ് കൂടുതലും ഇത്തരത്തില്‍ കുരുക്കില്‍ പെടുന്നത്.
ഇങ്ങനെ അധിക വിലയില്‍ സിം വില്‍ക്കുന്നവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഇഖാമ കോപ്പി വാങ്ങുകയും അത് ഉപയോഗിച്ച് ഉടമ അറിയാതെ ധാരാളം വ്യാജ സിം സംഘടിപ്പിക്കുകയും അത് അടുത്ത ആളുകള്‍ക്ക് വല്‍ക്കുകയും ചെയ്യുന്ന രീതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കിയ പുതിയ നിയമം തട്ടിപ്പിന് ഒരു പരിധി വരെ തടയിടുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.