മരുഭൂമിയില്‍ നാടന്‍കൃഷിയുടെ വിജയഗാഥ
text_fieldsയാമ്പു: പ്രവാസജിവിതത്തിലെ പരിമിതികള്‍ക്കകത്ത് മരുഭൂമിയില്‍ ജൈവ പച്ച ക്കറികളും ഫല വൃക്ഷങ്ങളും വിളയിച്ച് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം മുണ്ടേല സ്വദേശി മുഹമ്മദ് ഷാഫി. തന്‍െറ താമസസ്ഥലത്ത് നാടിന്‍െറ പച്ചപ്പ് പുന$സൃഷ്ടിച്ചിട്ട് ഒന്നര പതിറ്റാണ്ടായി. യാമ്പു റോയല്‍ കമീഷന്‍ പരിധിയിലാണ് സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഐ. ടി. ഐ ബിരുദധാരി ഷാഫിയുടെ താമസസ്ഥലം. ഇതിന്‍െറ പരിസരത്തുള്ള ഒരു തുണ്ട് ഭൂമിയില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചും നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന വിത്തുകള്‍ ഉപയോഗിച്ചുമാണ് അദ്ദേഹം കൃഷി നടത്തുന്നത്. നേരത്തെ സഹോദരി ഭര്‍ത്താവ് നാട്ടില്‍ നിന്ന് കൊണ്ട് വന്ന് നട്ടു പിടിപ്പിച്ച നീലന്‍ മാങ്ങയുടെ വിത്ത് പച്ചപിടിച്ച് ഇപ്പോള്‍ നല്ല ഫലം കായ്ക്കുന്ന മാവായി മാറിയത് ഈ തൊടിയിലെഗൃഹാതുരമായ കാഴ്ചയാണ്. ഓരോവര്‍ഷവും ഈ മാവില്‍ നിന്ന് ലഭിക്കുന്ന മാമ്പഴം രുചി നോക്കുന്ന വരാണ് ഷാഫിയുടെ അയല്‍വാസികള്‍. താമസസ്ഥലത്തിനോട് ചേര്‍ന്നുള്ള ഉറച്ച സ്ഥലത്ത് പുതിയ മണിട്ട് കഠിന പ്രയത്നത്തിലൂടെ കൃഷിക്ക് പാകപ്പെടുത്തിയാണ് അദ്ദേഹം ഇപ്പോള്‍ പല കൃഷിയും ഇവിടെ പരീക്ഷിക്കുന്നത്.
സഹധര്‍മിണി ജാസ്മിനും രണ്ടു ചെറിയ പെണ്‍മക്കളും സഹായിക്കാന്‍ കൂടെയുണ്ട്. ആവശ്യം കഴിഞ്ഞുള്ള പഴങ്ങളും മറ്റും അയല്‍വാസികള്‍ക്ക് സൗജന്യമായി നല്‍കും. ആട്ടിന്‍ കാഷ്ടവും ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന കരിയുടെ ചാരവും മാത്രം ഉപയോഗിച്ചാണ് കൃഷി . ഉറുമാമ്പഴം, പപ്പായ, മുരിങ്ങ, വിവിധ ഇനങ്ങളിലുള്ള വാഴകള്‍, കാബേജ്, മുളകുകള്‍ എന്നിവ ഷാഫിയുടെ കൃഷിയിടത്തില്‍ വളരുന്നു. ഷാഫിയുടെ പിതാവ് പരേതനായ മൊയ്തീന്‍ ഖാന്‍ സൈനിക സേവനത്തിന് ശേഷം കെ. എസ്. ആര്‍.ടി.സി ഉദ്യോസ്ഥനായി റിട്ടയര്‍ ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം സേവനത്തിലുള്ളപ്പോഴും ശേഷവും കൃഷിയില്‍ നല്ല താല്പര്യം കാണിച്ചിരുന്നെന്നും ചെറുപ്പ ത്തിലെ അദ്ദേഹത്തില്‍ നിന്ന് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ത്തിയത് കൊണ്ടാണ് മരുഭൂമിയിലും ഒൗദ്യോഗിക ജോലിക്കിടയില്‍ കിട്ടുന്ന സമയം കൃഷി പരീക്ഷിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും ഷാഫി പറയുന്നു. പരമാവധി വിത്തുകള്‍ നാട്ടിലേതു മരുഭൂമിയില്‍ വെച്ചുപിടിപ്പിക്കാനാണ് താല്പര്യം. നാട്ടിലെ പറമ്പില്‍ തന്നെയുള്ള തരം മാവും വാഴകളും മരുഭൂമിയില്‍ പാകിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് നാമ്പ് മുളച്ചു.നല്ല വിളകള്‍ ലഭിക്കുകയും ചെയ്തു. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ കുമ്പളം, ചുരക്ക, പാവക്ക, വെള്ളരിക്ക,വഴുതന തുടങ്ങിയവയും ഇവിടെ കൃഷി ചെയ്ത് വിജയിച്ചിട്ടുണ്ട്. പൂച്ചകളുടെയും പ്രാണികളുടെയും ശല്യം പലപ്പോഴും കൃഷി നശിക്കാന്‍ കാരണമാകുന്നു. ജലസേചനത്തിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ലഭ്യമായ സ്ഥലത്ത് കൃഷി പടര്‍ത്താന്‍ ഉപയോഗ ശൂന്യമായ ചില വസ്തുക്കളാണ് അദ്ദേഹം കണ്ടത്തെിയത്. മണ്ണിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ അത് നമുക്ക് മണ്ണില്‍ നിന്നും തിരിച്ചുകിട്ടുമെന്നാണ് ഷാഫിക്ക് പറയാനുള്ളത്. ജോലി കഴിഞ്ഞുള്ള സമയം സോഷ്യല്‍ മീഡിയയില്‍ പരതി നടക്കുന്ന പ്രവാസികള്‍ക്ക് മാതൃകയാണ് ഈ പ്രവാസി മലയാളി. മരുഭൂമിയിലും ഫല വൃക്ഷ പച്ചക്കറി വിളയിക്കാമെന്നു തെളിയിച്ച ഇദ്ദേഹത്തിന്‍്റെ കൃഷിയിലെ താല്പര്യം മാതൃകാപരമാണ്. സ്വദേശി സുഹൃത്തുക്കളായ ചിലരും ഷാഫിയുടെ കൃഷിയിലെ നൈപുണ്യം അറിഞ്ഞു സഹായം തേടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
