ഖുര്‍ആന്‍ ഹിഫ്ള് ചോദ്യോത്തര മത്സരത്തില്‍ മലയാളിക്ക് അഭിമാനനേട്ടം
text_fieldsജിദ്ദ: ജിദ്ദ മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ നടന്ന ഖുര്‍ആന്‍ ഹിഫ്ള് ചോദ്യോത്തര മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളിക്ക്. കൊല്ലം ചവറ സ്വദേശി ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹക്കാണ് അഭിമാനനേട്ടം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 30ഓളം കോളേജുകളില്‍ നിന്ന് വിവിധ രാജ്യക്കാര്‍ ഉള്‍പെടെ നൂറോളം പേരില്‍ വിജയിയാവുന്ന ആദ്യ ഏഷ്യക്കാരനാണ് ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹ. ജിദ്ദ ബാറ്റര്‍ജി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ അവസാനവര്‍ഷ എം.ബി.ബി. എസ് വിദ്യാര്‍ഥിയാണ്. 1996-ല്‍ സൗദിയില്‍ ആ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ‘ഹാഫിള് അല്‍ ഖുര്‍ആന്‍’ പദവി നേടിയിട്ടിണ്ട്. ഏഴാംവയസ്സ്സില്‍ തന്നെ ഖുര്‍ആനിലെ 114 അധ്യായങ്ങളും ഹൃദിസ്ഥമാക്കിയ ത്വാഹയെ അന്ന് സൗദി സര്‍ക്കാര്‍ ആദരിച്ചിരുന്നു. കൊല്ലം ചവറ ദാറുല്‍അമനില്‍ ത്വാഹ കോയയുടെയും സൗദാബീവിയുടെയും മകനാണ്. പ്രമുഖ അറബിക് പണ്ഡിതന്‍ ഖാരി അല്‍ മഷാരി (കുവൈത്ത്) സ്വലിഹ് അല്‍ മഗാമ്സി (മസ്ജിദ് ഖുബാ ഇമാം) തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.